ന്യൂഡല്‍ഹി: നാപ്ടോള്‍ ഷോപ്പിംഗ് ഓണ്‍ലൈനിന്റെയും സെന്‍സോഡൈന്‍ ടൂത്ത് പേസ്റ്റിന്റെയും പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്ന് ടിവി ചാനലുകൾക്ക് നിർദ്ദേശവുമായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. ഈ രണ്ട് പരസ്യങ്ങളും പിന്‍വലിക്കണമെന്ന് കേന്ദ്ര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ്, വാര്‍ത്താ മന്ത്രാലയം ടിവി ചാനലുകളോട് പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.
ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടര്‍മാര്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 സെക്ഷന്‍ 2 (28) ന്റെ ലംഘനമാണ്. ഇക്കാരണത്താലാണ് വിലക്ക്. അന്യായമായ കച്ചവട രീതികള്‍ക്കെതിരെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും നാപ്ടോളിന് സിസിപിഎ ചുമത്തിയിരിക്കുന്നത് 10 ലക്ഷം രൂപ പിഴയാണ്. 2021 ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ നാപ്ടോളിനെതിരെ 399 പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ ഡാറ്റ സൂചിപ്പിക്കുന്നു.
Post Your Comments