കണ്ണൂർ: പിണറായി ഗ്രാമത്തിന് കലയുടെ പെരുമഴക്കാലം സമ്മാനിച്ച പിണറായി പെരുമ സർഗോത്സവം 2022ന്റെ പത്താം ദിവസം പെരുമയെ ആവേശം കൊള്ളിച്ച് നടൻ ടോവിനോ തോമസ്. സാംസ്കാരിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ടോവിനോ നിർവഹിച്ചു. പെരുമ കാണാനെത്തിയ ആരാധകർക്കൊപ്പം നിന്ന് താരം സെൽഫിയുമെടുത്തു. പിണറായി പെരുമ സംഘാടകസമിതി നൽകുന്ന ഉപഹാരമായ മുത്തപ്പൻതിരുവപ്പനയുടെ ശില്പം ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി ടോവിനോയ്ക്ക് കൈമാറി. ഗായകൻ ബിജുനാരായണൻ നയിച്ച ഗാനമേളയും തുടർന്നുണ്ടായി. രാജലക്ഷ്മി, നസീര്‍ മിന്നലെ, ലൗലി ജനാര്ദ്ദനന്, ജാനകി നായര്‍, വിഷ്ണുവര്ദ്ധന്, സരിത റാം എന്നിവര്‍ പങ്കെടുത്തു.
Also Read:അജ്ഞാത വാഹനത്തിന്റെ രൂപത്തിലെത്തിയ മരണം: കണ്ണീരോടെ സഹോദരനെ യാത്രയാക്കി ബിന്ദു പണിക്കരും കുടുംബവും
സർഗോത്സവത്തിന്റെ ഒൻപതാം ദിവസം ഭരതനാട്യത്തിൽ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് നടി പത്മപ്രിയ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. രവീന്ദ്രനാഥ ടഗോറിന്റെ ജനഗണമനയുടെ പൂർണ്ണരൂപത്തെ ആസ്പദമാക്കിയാണ് അവതരണം നടത്തിയത്. ആയിരങ്ങളാണ് അവതരണം കാണാനെത്തിയത്. നർത്തകിയും ഡൽഹി മലയാളിയുമായ ശ്രേയസി ഗോപിനാഥും പത്മപ്രിയയോടൊപ്പം നൃത്തം ചെയ്തിരുന്നു. പെരുമയിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളായിരുന്നു അത്.
നൃത്തത്തിനൊടുവിൽ കാണികൾക്കിടയിലേക്കിറങ്ങിയ നർത്തകിമാർ ദേശീയപതാകയെ നമിച്ചപ്പോൾ, മുഴുവൻ കാണികളും ഇരിപ്പിടം വെടിഞ്ഞ് ദേശീയപതാകയെ വന്ദിച്ചു. ആവേശം കൊള്ളിക്കുന്ന കാഴ്ചയായിരുന്നു അത്. അന്നേദിവസം, ഹരീഷ് കണാരനും സംഘവും അവതരിപ്പിച്ച കോമഡി മെഗാ ഷോയും അരങ്ങേറി.
Post Your Comments