ജിബു ജേക്കബും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്നു. രാജ്യത്തെ വളരെ ശക്തമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വരാനിരിക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായി വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കുമിതെന്ന് സംവിധായകൻ ജിബു ജേക്കബ് വ്യക്തമാക്കുന്നു. വെള്ളിമൂങ്ങയുടെ അത്രതന്നെ ഹ്യൂമർ സ്വഭാവം ഈ ചിത്രത്തിനുണ്ടാകുമെന്നും സംവിധായകൻ ദ ക്യുവിനോട് പറഞ്ഞു.
Also Read:കാർ ലോറിയുമായി കൂട്ടിയിടിച്ചു: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ടറിഞ്ഞുവെന്ന് ഗിന്നസ് പക്രു
‘അടുത്തത് സുരേഷ് ഗോപിയെ വെച്ചുള്ള ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ബിഗ് ബജറ്റ് എന്ന് പറയുമ്പോൾ, ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം ഈ മാസം 21ന് തുടങ്ങും. കൊടുങ്ങല്ലൂരും, പൊന്നാനിയും പിന്നെ രാജസ്ഥാനുമായിരിക്കും പ്രധാന ലൊക്കേഷനുകൾ. ചിത്രം ഒരു ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ളതായിരിക്കില്ല. രാജ്യത്തെ തന്നെ വളരെ ശക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന ചിത്രമായിരിക്കുമിത്. അതോടൊപ്പം തന്നെ ഹ്യൂമർ എലമെൻറ്സും സിനിമയിലുണ്ട്’, ജിബു ജേക്കബ് പറയുന്നു.
‘പാപ്പൻ’ ആണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. അബ്രഹാം മാത്യു മാത്തന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലായി ഇരട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുക.
Post Your Comments