BollywoodGeneralLatest NewsNEWS

ആലിയ -രൺബീർ വിവാഹം മാറ്റിവച്ചോ? സഹോദരൻ പറയുന്നു

തീയതി എന്നാണെന്ന് തനിക്ക് പറയാൻ കഴിയില്ല.

 ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട് -രൺബീർ കപൂർ വിവാഹം. ഏപ്രിൽ 14 നു ഇവരുടെ വിവാഹമാണെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു പിന്നാലെ രൺബീറിന്റെ വീടുകൾ അലങ്കരിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ, താരവിവാഹത്തിന്റെ തീയതി മാറിയതായി റിപ്പോർട്ടുകൾ.

ആലിയ ഭട്ടിന്റെ അർധ സഹോദരനായ രാഹുലിന്റെ വാക്കുകളാണ് ഇത്തരം ഒരു സംശയത്തിന് കാരണമായത്. വിവാഹത്തിന് താൻ ഉണ്ടാകുമെന്നും 14 ആണോ വിവാഹ ദിവസമെന്നു പറയാൻ കഴിയില്ലെന്നും ഒരു മാധ്യമത്തോട് രാഹുൽ പങ്കുവച്ചതോടെ വിവാഹം മാറ്റിവച്ചതായി വാർത്തകൾ വന്നു തുടങ്ങി.

read also: ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക: ഭർത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സീമ

ഇപ്പോഴിതാ, ഈ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുൽ. ‘വിവാഹ ദിവസം എന്നാണെന്ന് താൻ പറഞ്ഞിരുന്നില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് മാത്രമാണ് താൻ പറഞ്ഞത്. തീയതി എന്നാണെന്ന് തനിക്ക് പറയാൻ കഴിയില്ല. പക്ഷേ, ഏപ്രിൽ 20 ന് മുമ്പ് ആലിയ ഭട്ടും രൺബീർ കപൂറും തമ്മിലുള്ള വിവാഹമുണ്ടാകും’- രാഹുൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button