ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പ്രതിഫലമാണ് ഇപ്പോൾ സിനിമ ലോകത്തെ ചർച്ച വിഷയം. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നയന്‍താര ഭീമമായ തുക വാങ്ങുന്നത്. വളരെ കുറച്ച് ദിവസം മാത്രമേ ഉള്ളുവെങ്കിലും ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി പത്ത് കോടിയോളം രൂപ പ്രതിഫലമായി ലഭിക്കുമെന്നാണ് വിവരം.
ഇതോടെ, തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറും. മുമ്പും കോടികള്‍ പ്രതിഫലം വാങ്ങി പല നടിമാരും ഞെട്ടിച്ചിരുന്നു. എന്നാല്‍, അവരെക്കാളും ഒരു പടി മുന്നിലാണ് നയന്‍താര നില്‍ക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.
2015ല്‍ പുറത്തിറങ്ങിയ തനി ഒരുവന് എന്ന സിനിമയ്ക്ക് ശേഷം ജയം രവിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രമായിരിക്കുമിത്. അഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ മറ്റ് വിശേഷങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Post Your Comments