കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ നടക്കുന്നത് മാധ്യമവിചാരണയാണെന്നും ഇത് തടയണമെന്ന ആവശ്യവുമായി ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ പോലും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും സുരാജ് ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരോടും ബന്ധുക്കളോടും സംസാരിക്കുന്നത് വരെ വാര്‍ത്തയാക്കുന്നുണ്ടെന്നും സുരാജ് പറഞ്ഞു.
read also:ഒരൊറ്റ ചിത്രം മതി !! സുപ്രിയക്ക് നേരെയുള്ള സൈബർ ആക്രമണത്തിനു പൃഥ്വിരാജിന്റെ മറുപടി
രഹസ്യ വിചാരണ നടക്കുന്ന കേസിന്റെ വിവരങ്ങള്‍ എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു. എന്നാല്‍, വിചാരണ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
Post Your Comments