
കോട്ടയം: തിരുവല്ല ബൈപ്പാസിൽ ലോറിയുമായി താൻ സഞ്ചരിച്ച കാർ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ വിശദവിവരം പറഞ്ഞ് ചലച്ചിത്ര താരം ഗിന്നസ് പക്രു. ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തിൽ വെച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് താരം പറയുന്നു. ഒപ്പം, തന്നെ സഹായിച്ച എല്ലാവരോടും ഗിന്നസ് പക്രു നന്ദി അറിയിക്കുന്നുമുണ്ട്.
Also Read:നടി റോജ ഇനി മന്ത്രി
‘ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും, എസ്.ഐ ഹുമയൂൺ സാറിനും, സുഹൃത്തായ മാത്യു നൈനാനും, വീട്ടിലെത്തിച്ച ട്വിൻസ് ഇവൻ്റ്സ് ഉടമ ടിജുവിനും നന്ദി. പ്രാർത്ഥിച്ചവർക്കും, എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി. എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു. സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു’, ഗിന്നസ് പക്രു ഫേസ്ബുക്കിലെഴുതി.
മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി, എതിർദിശയിൽ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. ഗിന്നസ് പക്രു തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. അപകടത്തിന് ശേഷം, മറ്റൊരു കാറിൽ പക്രു കൊച്ചിയിലേക്ക് പോയി. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നുവെന്ന് പക്രുവും വ്യക്തമാക്കി.
Post Your Comments