
കൊച്ചി: നടി ബിന്ദു പണിക്കരുടെ സഹോദരന് എം ബാബുരാജ് വാഹനാപകടത്തില്‍ മരിച്ചത് ഞെട്ടലോടെയാണ് സുഹൃത്തുക്കളും കുടുംബവും കേട്ടത്. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബാബുരാജിനെ ഇന്നലെ സംസ്കരിച്ചു. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായ ബാബുരാജിനെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വരാപ്പുഴ പാലത്തില്‍ വച്ച് അജ്ഞാത വാഹനം ഇടിച്ചിടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ ഉടൻ തന്നെ ബന്ധുക്കൾ ചേരാനല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങിൽ കലാ – സാംസ്കാരിക രംഗത്തുള്ള നിരവധി പേർ പങ്കടുത്തു. കണ്ണീരോടെയാണ് ബിന്ദു പണിക്കർ സഹോദരന് അവസാന യാത്ര നേർന്നത്. അതേസമയം, ബാബുരാജിനെ ഇടിച്ചിട്ട അജ്ഞാത വാഹനം കണ്ടെത്താൻ കഴിഞിട്ടിട്ടില്ല.
പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ് ബാബുരാജ്. സഹോദരൻ ആര്‍ട്ടിസ്റ്റ് അജയൻ. കൊച്ചി തുറമുഖ തൊഴിലാളി യൂണിയന് (സി.പി.എസ്.എ) ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എച്ച്.എം.എസ്. മുന്‍ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: സ്മിത പി. നായര്‍, മകന്: ശബരീനാഥ്.
Post Your Comments