BollywoodGeneralLatest NewsNEWS

രഹസ്യ പ്രണയം, ഗര്‍ഭിണിയായപ്പോള്‍ സംവിധായകൻ ഉപേക്ഷിച്ചു: ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നതിനെക്കുറിച്ച് നടി

അവതാരകയായ കങ്കണയും ഞെട്ടലോടെയാണ് മന്ദനയുടെ വാക്കുകള്‍ കേട്ടത്.

ഭർത്താവുമായി വേർപിരിഞ്ഞു നിന്ന സമയത്ത് സംവിധായകനുമായി പ്രണയത്തിൽ ആയെന്നും എന്നാൽ, താൻ ഗർഭിണി ആയതോടെ അയാൾ ഉപേക്ഷിച്ചുവെന്നും വെളിപ്പെടുത്തി ബോളിവുഡ് നായിക മന്ദന. വിവാഹത്തിന് തയ്യാറായിരുന്ന സംവിധായകന്‍ പിന്മാറിയതോടെ ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നുവെന്നുമാണ് മന്ദനയുടെ വെളിപ്പെടുത്തല്‍. നടി കങ്കണാ റണാവത് അവതാരകയായി എത്തുന്ന റിയാലിറ്റി ഷോയായ ലോക്ക് അപ്പിൽ പങ്കെടുക്കെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ. എല്ലാവരും ബഹുമാനിക്കുന്ന പ്രശ്‌സതനായ സംവിധായകനാണ് തന്റെ കാമുകനെന്നും മന്ദന പറയുന്നു.

read also: തിഹാര്‍ ജയിലില്‍ ജാമും ജെല്ലിയും അച്ചാറും തയ്യാറാക്കി മലയാളത്തിന്റെ പ്രിയ നടി

ഷോയിൽ മന്ദനയുടെ വാക്കുകൾ ഇങ്ങനെ, ‘ഞാന്‍ വിവാഹ മോചനത്തിലൂടേയും മറ്റും കടന്നു പോകുന്ന സമയമായിരുന്നു. അപ്പോള്‍ എനിക്കൊരു രഹസ്യ പ്രണയമുണ്ടായിരുന്നു. സത്രീകളുടെ അവകാശത്തെക്കുറിച്ചൊക്കെ സംസാരിക്കുന്ന വളരെ പ്രശസ്തനായ സംവിധായകനായിരുന്നു അയാള്‍. പലര്‍ക്കുമൊരു ഐഡല്‍ ആയിരുന്നു. ഞങ്ങള്‍ ഒരു കുട്ടിയ്ക്ക് വേണ്ടി ഒരുങ്ങി. പക്ഷെ അത് സംഭവിച്ചപ്പോള്‍…. എന്നെയത് വല്ലാതെ തകര്‍ത്തുകളഞ്ഞു’

അവതാരകയായ കങ്കണയും ഞെട്ടലോടെയാണ് മന്ദനയുടെ വാക്കുകള്‍ കേട്ടത്.

shortlink

Related Articles

Post Your Comments


Back to top button