ഭീഷ്മ പർവ്വം, കുറുപ്പ് എന്നീ സിനിമകളിലെ അസാധ്യ പ്രകടനം കൊണ്ട് നിലവിൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന യുവതാരമാണ് ഷൈൻ ടോം ചാക്കോ. തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരിൽ പ്രത്യേകിച്ച് ആരോടും കംഫര്‍ട്ടബിള്‍ ആയ അനുഭവം ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. കൂടെ വര്‍ക്ക് ചെയ്ത നടിമാരില്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി തോന്നിയത് ആര്‍ക്കൊപ്പമായിരുന്നു എന്നായിരുന്നു അവതാരകയുടെ ചോദ്യം.
‘ഐശ്വര്യ ലക്ഷ്മിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ കൂടെ, രജിഷയുടെ കൂടെ ഒക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ ഏറ്റവും കംഫര്‍ട്ടബിളായൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് ദേഷ്യമൊക്കെ തോന്നാറുണ്ട്. ദേഷ്യപ്പെടാറും പിണങ്ങാറുമൊക്കെയുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നും. ക്ലാസ് എന്ന് ഞാന്‍ ഉദ്ദേശിച്ചത് നമ്മള്‍ ആക്ട് ചെയ്യുന്ന ആ സംഭവമാണ്. അതില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ ദേഷ്യം തോന്നും. അത് പ്രായത്തിന്റെ കൂടി കാര്യമാണ്. അവര് ചെറിയ പ്രായവും നമ്മള്‍ കുറച്ചുകൂടി പ്രായമുള്ള കാരണവന്മാര്‍ ആയതിന്റെ ദുശ്ശീലങ്ങളാണ് അതൊക്കെ.റാഗ് ചെയ്യാറില്ല. ഇടക്ക് ദേഷ്യം പിടിക്കും’, ഷൈൻ പറയുന്നു.
വിനായകൻ – മീ ടൂ വിവാദത്തെ കുറിച്ചും ഷൈൻ ടോം ചാക്കോ തുറന്നു സംസാരിച്ചു. മീ ടൂവിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന അവതാരകയുടെ ചോദ്യത്തിന്, ‘മീ ടൂ എന്താ വല്ല പലഹാരം ആണോ കഴിച്ചിട്ട് അഭിപ്രായം പറയാൻ’ എന്ന മറുപടിയായിരുന്നു ഷൈൻ ടോം നൽകിയത്. ഇത്തരം നെഗറ്റീവ് ആയ കാര്യങ്ങൾ ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഷൈൻ പറയുന്നുണ്ട്. വിനായകൻ ചോദിച്ചത് പോലെയുള്ള ‘ചോദ്യങ്ങളോട്’ എന്താണ് വ്യക്തിപരമായ അഭിപ്രായമെന്ന് അവതാരക ചോദിക്കുന്നുണ്ട്. ഇതിനും ഷൈൻ ടോം കൃത്യമായ മറുപടി നൽകുന്നു.
‘അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങളാണ്. ആണും പെണ്ണും ആകുമ്പോൾ ഒരുപാട് അട്രാക്ഷൻസ് ഉണ്ടാകും. അതിനെ ഏത് രീതിയിൽ എടുക്കണം എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ വിഷയമാണ്. വെറുതെ കയറി എന്തിനാ ഇതിലൊക്കെ അഭിപ്രായം പറയാൻ നിൽക്കുന്നത്? സെക്സ് എഡ്യുക്കേഷൻ നമ്മുടെ നാട്ടിൽ ഇല്ലാത്തത് കൊണ്ടാണ് ഇതിനെ കുറിച്ച് ആൾക്കാർക്ക് ഇത്രയും ആകാംക്ഷ ഉള്ളത്. കുട്ടികളെ ചെറുപ്പം മുതലേ പഠിപ്പിക്കേണ്ട കാര്യമാണ് ഇതെല്ലം. ആണും പെണ്ണും എന്താണ്. ലൈംഗിക അവയവങ്ങൾ എന്തൊക്കെയാണ്? ഇതുകൊണ്ടുള്ള കാര്യങ്ങൾ എങ്ങനെയൊക്കെയാണ്. തുടങ്ങിയ എല്ലാ കാര്യങ്ങളും കുട്ടികളെ പഠിപ്പിക്കണം’, ഷൈൻ പറയുന്നു.
Post Your Comments