പ്രശസ്ത സൗത്ത് ഇന്ത്യൻ അഭിനേത്രി ഗൗരി കിഷനും യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം.പിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘മൊഴികൾ ഞാൻ വരികൾ നീ’ എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. അഞ്ചോളം ഭാഷകളിലായി പുറത്തിറങ്ങുന്ന ഷോർട്ട് ഫിലിമിൻ്റെ തമിഴ് പതിപ്പായ ‘കാട്രിൽ മൊഴികൾ പേസും’ നേരത്തെ തന്നെ, പുറത്തിറങ്ങി തമിഴകത്ത് തരംഗമായി മാറിയിരുന്നു. നായകനായ പ്രശാന്ത് മോഹൻ തന്നെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിമിലെ ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും മൃദുലാ വാര്യരും ചേർന്നാണ്.
ചലച്ചിത്ര ഗാനരചയിതാവ് കൂടിയായ വിനായക് ശശികുമാർ വരികൾ രചിച്ചിരിക്കുന്നു. ഒരേസമയം, അഭിനയത്തിലും സംഗീത സംവിധാന മേഖലയിലും മികച്ച നേട്ടങ്ങൾ കൊയ്യുന്ന പ്രശാന്ത് മോഹൻ സ്വാതി തിരുനാൾ സംഗീത കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയാണ്. ആണിനും പെണ്ണിനും ഇടയിലുണ്ടാകുന്ന ബന്ധങ്ങളെ പ്രണയം എന്ന പേരിൽ മാത്രം അടയാളപ്പെടുന്നത് ശരിയാണോ എന്ന ചോദ്യമാണ് ‘മൊഴികൾ ഞാൻ വരികൾ നീ ‘യിലൂടെ അണിയറപ്രവർത്തകർ ചോദിക്കുന്നത്.
ബേസിൽ വി എടപാട് ആണ് ‘മൊഴികൾ ഞാൻ വരികൾ നീ’ സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്ടർ അരുൺ പി ദേവാണ് ‘മൊഴികൾ ഞാൻ വരികൾ നീ’യുടെ നിർമാതാവ്. നിധീഷ് ചന്ദ്രൻ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റർ അശ്വന്ത് എസ് ബിജു. ക്രീയേറ്റിവ് ഡയറക്ടർ ദിവാകൃഷ്ണ വി ജെ. പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷ്. ആർട്ട് ഡയറക്ടർ റാസി ശൗകത്ത്. കോസ്റ്റും അഞ്ചു അൽഫോൻസ, മേക്കപ്പ് സുജിത്ത് പറവൂർ, ഷൈജു കാർത്തിക്, ചീഫ് അസോസിയേറ്റ് അമൽ മുഹമ്മദ്.
അസിസ്റ്റന്റ് – ദീപക് രാജ് ആർ.കെ, ആകാശ് ജെ.എസ്. ക്യാമറ അസോസിയേറ്റ് – വിഷ്ണു വാമനൻ. പ്രൊഡക്ഷൻ കൺട്രോളർ – രാഹുൽ രാജാജി. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ജിനിഷ് ജോർജ്. പ്രൊഡക്ഷൻ മാനേജർ – ജെൻസൺ ജോർജ്. ഡി ഐബോബി രാജൻ, സ്റ്റിൽ ബിനു പോൾ, പി ആർ ഓ – ശരത് രമേശ്, സുനിത സുനിൽ, ബി അരുൺകുമാർ. സൗണ്ട് എഫക്റ്റ്സ് – എൻ. ഷിബു ചെറുവല്ലൂർ. കാസ്റ്റിംഗ് ഡയറക്ടർ – ഷംനാദ് പറമ്പിൽ.പോസ്റ്റർ ഡിസൈൻ – റോസ്മേരി ലില്ലു.
Post Your Comments