ഡല്‍ഹി: 2009 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ലീനാ മരിയാ പോള്‍ ജയിലില്‍ ജാമും ജെല്ലിയും ഉണ്ടാക്കാന്‍ പഠിക്കുന്നു. 200 കോടിയുടെ തട്ടിപ്പുകേസില്‍ പിടിക്കപ്പെട്ട താരം തിഹാർ ജയിലാണ് ഇപ്പോൾ.
ജയിലിൽ, സ്ത്രീകള്‍ക്കുള്ള നൈപുണി പരിശീലന പരിപാടിയുടെ ഭാഗമായാണ് ലീന പരിശീലനം നേടുന്നത്. ജാം – ജെല്ലി നിര്‍മാണത്തിനു പുറമെ, സംഗീതം, നൃത്തം, യോഗ, അച്ചാര്‍ നിര്‍മാണം, നെയില്‍ ആര്‍ട്ട്, മേക്കപ്പ് തുടങ്ങിയ പരിശീലന പരിപാടികളിലും ലീന പങ്കെടുക്കുന്നുണ്ട്.
read also: നടി ബിന്ദു പണിക്കരുടെ സഹോദരന് അന്തരിച്ചു
ഹസ്ബന്റ്സ് ഇൻ ഗോവ (2012), കോബ്ര (2012) ബിരിയാണി (2013) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് ലീന. മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ ഉടമയായിരുന്ന ശിവിന്ദർ സിംഗിന്റെ ഭാര്യ അതിഥി സിംഗിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ലീനയും ഭർത്താവും അറസ്റ്റിലായത്.
Post Your Comments