GeneralLatest NewsMollywoodNEWS

യൂട്യൂബ് സെലിബ്രിറ്റികളുടെ കഥ പറയുന്ന ‘കായ്പോള’: ഇന്ദ്രൻസ് – കെ.ജി ഷൈജു ചിത്രം ആരംഭിച്ചു

ട്രാവൽ മൂവി ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ്.

ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, കെ ജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രം ‘കായ്പോള’യുടെ ചിത്രീകരണം കാഞ്ഞിരമറ്റത്ത് ആരംഭിച്ചു. വി എം ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് ചിത്രം നിർമിക്കുന്നത്.

കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശൻ, സാജൽ സുദർശൻ, അഞ്ചുകൃഷ്ണ അശോക്, ജെയിംസ് ഏലിയ, വിനു കുമാർ, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രാവൽ മൂവി ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ്.

read also: രഹസ്യ പ്രണയം, ഗര്‍ഭിണിയായപ്പോള്‍ സംവിധായകൻ ഉപേക്ഷിച്ചു: ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നതിനെക്കുറിച്ച് നടി

ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ: പ്രവീൺ എടവണ്ണപ്പാറ,‌ അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സ്റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button