മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. സിനിമകൾ കൂടാതെ, ട്രോളുകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഇപ്പോഴും ലൈംലൈറ്റിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി. ഇപ്പോഴിതാ പണ്ട് താന്‍ മദ്യപിച്ചിരുന്നതായി പറയുകയാണ് ഗായത്രി സുരേഷ്. മാഹി എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായത്രി.
‘ഞാന്‍ മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാൽ, അത് ശരീരത്തിന് നല്ലതല്ല. അതുകൊണ്ടാണ് നിർത്തിയത്. എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ എല്ലാം വേണ്ടെന്ന് വെച്ചു. ഞാൻ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്’, ഗായത്രി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമായ മാഹി (മയ്യഴി)യുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ‘മാഹി’ എന്ന ചിത്രത്തിലെ നായികയാണ് ഗായത്രി. നവാഗതനായ സുരേഷ് കുറ്റ്യാടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനീഷ് ജി മേനോൻ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുഴുകുടിയനായ നായകനെ പ്രേമിക്കുന്ന മദ്യവിരോധിയായ നായികയാണ് ചിത്രത്തിൽ ഗായത്രി. മാഹിയിലെ മദ്യത്തെ കുറിച്ചെല്ലാം സിനിമ പറയുന്നുണ്ട്.
Post Your Comments