
ചെന്നൈ: താൻ ഒരു ദൈവ വിശ്വാസിയാണെന്നും പള്ളിയിലും അമ്പലത്തിലും ദർഗയിലും പോകുമെന്നും വ്യക്തമാക്കി നടൻ വിജയ്. മാതാപിതാക്കൾ തന്നോട് ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും അതിനാൽ, തന്റെ മക്കളോടും താൻ അത് തന്നെയാണ് പറയുന്നതെന്നും വിജയ് വ്യക്തമാക്കി. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ നെൽസണുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ഞാൻ ദൈവ വിശ്വാസിയാണ്. ഞാൻ പള്ളിയിലും അമ്പലത്തിലും പോകും. കത്തി സിനിമയുടെ ഷൂട്ടിനിടയിൽ അമീൻ പീർ ദർഗാ എന്നൊരു ദർഗയിൽ പോയിരുന്നു. പള്ളിയിൽ പോയാലും അമ്പലത്തിൽ പോയാലും ദർഗയിൽ പോയാലും ഒരേ ദൈവീകത തോന്നും. എന്റെ അമ്മ ഒരു ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയുമാണ്. എന്നോട് ഒരിക്കലും ഇവിടെ പോകണം അല്ലെങ്കിൽ ഇവിടെ പോകരുത് എന്നൊന്നും പറഞ്ഞിട്ടില്ല. അത് തന്നെയാണ് ഞാൻ എന്റെ മക്കളെയും പഠിപ്പിക്കുന്നത്’, വിജയ് പറഞ്ഞു.
Post Your Comments