വെള്ളിത്തിരയിലെ താരസുന്ദരി റോജ ശെല്‍വമണി ഇനി മന്ത്രി. ആന്ധ്രയിൽ ജഗന്‍മോഹന്‍ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയ്ക്ക് അവസരം ലഭിച്ചത്.
read also: കടക്കെണിയിൽ ആയപ്പോൾ ബന്ധുക്കൾ ഉപേക്ഷിച്ചു പോയി: തുറന്ന് പറഞ്ഞ് യഷ്
ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് വക്താക്കളായ അമ്പാട്ടി രാംബാബു, ഗുഡിവാഡ അമര്‍നാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്നവരില്‍ ഉള്‍പ്പെടുന്നു. റോജയെ കൂടാതെ, പി രാജണ്ണ ഡോറ, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്, വി രജനി, എം നാഗാര്‍ജുന, കെ ഗോവര്‍ധന്‍ റെഡ്ഡി, ഉഷ ശ്രീചരണ്‍ എന്നിവരും മന്ത്രിമാരായി ജഗന്‍മോഹന്‍ മന്ത്രിസഭയിൽ എത്തിയിട്ടുണ്ട്.
Post Your Comments