നടി ബിന്ദു പണിക്കരുടെ സഹോദരന് എം ബാബുരാജ് വാഹനാപകടത്തില്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു ബാബുരാജ്. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായ ബാബു രാജിനെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വരാപ്പുഴ പാലത്തില്‍ വച്ച് അജ്ഞാത വാഹനം ഇടിച്ചിടുകയായിരുന്നു.
അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മരിച്ചു. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ്. സഹോദരൻ ആര്‍ട്ടിസ്റ്റ് അജയൻ.
READ ALSO: ജീവിതത്തിൽ ഏതെങ്കിലും ഒരു സമയത്ത് നമ്മൾ എല്ലാവരും ‘അടവ്’ എടുക്കാറുണ്ട്: പുതിയ അടവുമായി ആസിഫ് അലി
കൊച്ചി തുറമുഖ തൊഴിലാളി യൂണിയന് (സി.പി.എസ്.എ) ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എച്ച്.എം.എസ്. മുന്‍ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: സ്മിത പി. നായര്‍, മകന്: ശബരീനാഥ്. സംസ്ക്കാരം ഇന്ന് ചേരാനല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍.
Post Your Comments