തൃശ്ശൂർ : വിഷുക്കൈനീട്ടവും വിഷുപ്പുടവയുമായി സുരേഷ് ഗോപിയുടെ അപ്രതീക്ഷിത വരവിൽ അമ്പരന്ന് സത്യന് അന്തിക്കാട്. ഇങ്ങനെയൊരു സമ്മാനം തനിക്ക് ആദ്യമായാണെന്ന് സത്യന് അന്തിക്കാട് പറഞ്ഞു.
ചെന്നൈ ജെമിനി സ്റ്റുഡിയോയുടെ പരിസരങ്ങളില്‍ ഒരുമിച്ച് കറങ്ങി നടന്നതും ചെറിയ കടകളില്‍ നിന്ന് പാനീയം വാങ്ങിക്കഴിച്ചതും അടക്കമുള്ള ആദ്യകാല സിനിമാസ്മരണകള്‍ പരസ്പരം പങ്കുവച്ചുക്കൊണ്ട് ഒരു മണിക്കൂറോളം ഇരുവരും ചിലവഴിച്ചു. രാഷ്ട്രീയമായാലും സിനിമയായാലും കള്ളത്തരം കാട്ടാത്ത സുരേഷ് ഗോപിയോട്, എന്നും അതൊരു കൈമുതലായിരിക്കണമെന്ന് സത്യന് പറഞ്ഞു.
read also: ‘എന്റെ സിനിമകൾ ഞാൻ മോളെ കാണിക്കാറില്ല, അത് കുട്ടികള്‍ കാണണ്ട എന്ന് ഞാന്‍ പറയും’: പൃഥ്വിരാജ്
സത്യന് അന്തിക്കാടിന്റെ ഭാര്യ നിമ്മി, മകനും സംവിധായകനുമായ അനൂപ് സത്യന് എന്നിവരും കൂടെയുണ്ടായിരുന്നു.
Post Your Comments