പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടി സണ്ണി ലിയോണ്‍. വിവാഹ വേളയിലെ ചിത്രം സഹിതം ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന് താരം ആശംസ അറിയിച്ചിരിക്കുന്നത്.
വിവാഹ സമയത്ത് നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചത്. ‘പതിനൊന്ന് വര്‍ഷം മുമ്പുള്ള ഇതേ ദിനത്തിലായിരുന്നു എന്റെ വിവാഹം. ആ സമയം ഞങ്ങളുടെ കൈയില്‍ പണമില്ലായിരുന്നു. അന്‍പതില്‍ കുറവ് അതിഥികളേ ഉണ്ടായിരുന്നുള്ളൂ. റിസപ്ഷന്‍ നടത്താനുള്ള പൈസയ്ക്കായി അതിഥികള്‍ കൊണ്ടുവന്ന കവറുകള്‍ പൊളിക്കേണ്ടിവന്നു. പൂക്കളൊന്നും നേരെ ചൊവ്വേ അലങ്കരിച്ചില്ല. മദ്യലഹരിയില്‍ ചിലര്‍ പുലഭ്യം പറഞ്ഞു. വിവാഹ കേക്കും വളരെ മോശമായിരുന്നു. ഇതൊരു ഓര്‍മപ്പെടുത്തലാണ്, ഞങ്ങള്‍ എവിടെയെത്തിയെന്നുള്ളതിന്റെ. നിങ്ങളുടെ സ്‌നേഹം കൂടാതെ എനിക്ക് ഇതൊന്നും സാദ്ധ്യമല്ല. എനിക്ക് നമ്മുടെ വിവാഹ കഥ വളരെ ഇഷ്ടമാണ്. ഇത് ‘നമ്മുടെ യാത്രയാണ്’, ഹാപ്പി ആനിവേഴ്സറി പ്രിയപ്പെട്ടവനേ…’ സണ്ണി ലിയോണ്‍ കുറിച്ചു.
2011ലാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും വിവാഹിതരായത്.
Post Your Comments