ചൈനയിൽ നിന്നും ഐഎംഎഫിൽ നിന്നും ലക്ഷം കോടികൾ കടം എടുത്ത് വികസന പദ്ധതികൾ നടപ്പിലാക്കിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭരണം ഒഴിഞ്ഞ സംഭവത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. ഇമ്രാൻ ജിയുടെ ഭരണത്തിൽ പാകിസ്ഥാനിൽ തീവ്രവാദം ഒഴികെ ഒന്നിനും പുരോഗതി ഉണ്ടായില്ലെന്നും ദാരിദ്രവും പട്ടിണിയും വിലക്കയറ്റവും വർദ്ധിച്ചപ്പോൾ എല്ലാവരും എതിരായതുമാണ് ഈ തിരിച്ചടിക്ക് കാരണമെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നു.
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
Imran Khan ji clean bowled…..
അങ്ങനെ കുറെ മാസങ്ങളായി പാക്കിസ്ഥാനിലെ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന അസ്ഥിരതക്കൊരു തീരുമാനം ആയി . അവരുടെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജിയെ സ്വന്തം നാട്ടുകാർ തന്നെ , parliament അവിശ്വാസം കൊണ്ട് വന്നു പുറത്താക്കി . സ്വന്തം പാർട്ടിക്കാർ വരെ എതിരായപ്പോൾ മൂന്നര വര്ഷം നീണ്ട അങ്ങേരുടെ ഭരണം അവസാനിച്ചു. വൻ ഭൂരിപക്ഷത്തിൽ ആണ് അവിശ്വാസം പാസായത് . ഒടുവിൽ ഇമ്രാൻ ഖാൻ ജി രാജി വെച്ച് ഒഴിയേണ്ടി വന്നു.
ചൈനയിൽ നിന്നും IMF നിന്നും ലക്ഷം കോടികൾ കടം എടുത്തായിരുന്നു അദ്ദേഹം പാകിസ്ഥാനിൽ ചില വികസന പദ്ധതികൾ കൊണ്ട് വന്നതും , ഒരുവിധം ഭരണ ചെലവ് വഹിച്ചതും . ആർക്കും കടമായി വാങ്ങിച്ച പണം തിരികെ കൊടുക്കുവാൻ കൈയ്യിൽ ഒന്നുമില്ലാതെ ആയതോടെ പാകിസ്ഥാനിൽ വൻ വിലക്കയറ്റം ഉണ്ടായി .അതോടെ ജനങ്ങൾ മൊത്തം എതിരായി .
അതിനിടയിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം കൊണ്ട് വരുവാനും കുറെ കോടികൾ കൊടുത്തു സഹായിച്ചു . ഇന്ത്യയിൽ കാശ്മീർ പിടിച്ചെടുക്കുവാൻ വേറെയും കുറെ കോടികൾ ചിലവായി. പുൽവാമ സംഭവവും വലിയ വിവാദമായി .
ഇമ്രാൻ ജിയുടെ ഭരണത്തിൽ പാകിസ്ഥാനിൽ തീവ്രവാദം ഒഴികെ ഒന്നിനും പുരോഗതി ഉണ്ടായില്ല. ഒടുവിൽ ദാരിദ്രവും , പട്ടിണിയും , വില കയറ്റവും വർധിച്ചപ്പോൾ എല്ലാവരും എതിരായി. അങ്ങനെ അവിശ്വാസം കൊണ്ട് വന്നു പുറത്തായി .
ഇന്ത്യയുടെ അയൽക്കാരായ ശ്രീലങ്കയിലും ഏതാണ്ട് ഇതേ അവസ്ഥയാണ് .ഭരണ കൂടം മൊത്തം രാജി വെച്ച് ഒഴിഞ്ഞു . ചൈനയിൽ നിന്നും കടം വാങ്ങി തിരിച്ചടക്കുവാൻ ബുദ്ധിമുട്ടുന്ന മാലി ദ്വീപ് , നേപ്പാൾ അടക്കം ഇനി എന്ത് ചെയ്യും എന്നാണു അറിയേണ്ടത് . ചൈനയുടെ പണം കടമായിട്ടു കിട്ടുവാൻ ഇന്ത്യക്കു എതിരെ നിലപാടെടുത്ത പലരും ഇന്ന് വലിയ ദുരന്തത്തിൽ ആണ് .
(വാൽകഷ്ണം .. ഇമ്രാൻ ഖാൻ ജി രാജി വെച്ചതിൽ വ്യക്തിപരമായി ഞാൻ വേദനിക്കുന്നു . കാര്യം ഇങ്ങേരു ഭരണ പരമായി തീരെ മോശം ആണെങ്കിലും കേരളത്തിലെ കടുത്ത പാകിസ്ഥാൻ ആരാധകരെ , എപ്പോഴും ഇമ്രാൻ ഖാനൊക്കെ വലിയ സംഭവം ആണ് , പാകിസ്ഥാൻ വേറെ ലെവൽ ആണ് എന്ന് വിളിച്ചു പറയുന്ന ചിലരെ , ‘ഇമ്രാൻ കുഞ്ഞുങ്ങൾ’ എന്ന് വിളിച്ചു രസിക്കാമായിരുന്നു . ഇനി ആ വിളിയിൽ പ്രസക്തി ഇല്ലാതായി)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
ഇമ്രാൻ ഖാൻ ജി നിലവിലെ ഇന്ത്യയുടെ അവസ്ഥയും , നിലപാടുകളെയും വാനോളം പുകഴ്ത്തുന്ന വാർത്തയുടെ ലിങ്ക് .കൂടെ അമേരിക്കയുടെ കളികൾ കാരണമാണ് താൻ പുറത്തായത് എന്ന് പറഞ്ഞു വേദനിക്കുന്നു .
Post Your Comments