GeneralLatest NewsMollywoodNEWS

മമ്മൂട്ടിയും വന്നില്ല മോഹന്‍ലാലും വന്നില്ല, മകളുടെ കഥ സിനിമയാക്കണമെന്ന് രാജേശ്വരി: സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൂരം

മമ്മൂട്ടി ഇതുവരെ തന്നെ കാണാന്‍ വന്നിട്ടില്ല, തിരിഞ്ഞുനോക്കിയില്ല

പെരുമ്പാവൂര്‍ സ്വദേശി ജിഷയുടെ മരണം കേരളത്തിൽ വലിയ ചർച്ചയായ ഒന്നായിരുന്നു. ജിഷയുടെ അമ്മ രാജേശ്വരി പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. സാമ്പത്തിക സഹായമായി ലഭിച്ച 40 ലക്ഷം തീർന്നുവെന്നും ഇപ്പോൾ പ്രതിസന്ധിയിൽ ആണെന്നും പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയത് വലിയ മാധ്യമ ശ്രദ്ധനേടിയിരുന്നു. നടന്‍ മമ്മൂട്ടി സിനിമ എടുക്കാന്‍ അടുത്തേയ്ക്ക് വരുമെന്ന് കരുതിയെന്നും എന്നാല്‍, വന്നില്ലെന്നും മമ്മൂട്ടിയ്ക്ക് വക്കീൽ ആയതിനാലും സിബിഐ ചിത്രങ്ങളിലൂടെയും കേസ് തെളിയിക്കാന്‍ സാധിക്കുമെന്ന് പറയുന്ന രാജേശ്വരിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

രാജേശ്വരിയുടെ വാക്കുകൾ ഇങ്ങനെ, ‘മമ്മൂട്ടി ഇതുവരെ തന്നെ കാണാന്‍ വന്നിട്ടില്ല, തിരിഞ്ഞുനോക്കിയില്ല, മമ്മൂട്ടിയുടെ സി.ബി.ഐ സിനിമ പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തുകൊണ്ടുവന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാന്‍ കരുതി. ഇത്രയും ക്രൂരമായി എന്റെ മകളെ കൊലപ്പെടുത്തിയിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല. മോഹന്‍ലാല്‍ എന്റെ അടുത്ത് വന്നില്ല. ഇവര്‍ സംഭവങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവര്‍ വരുമെന്ന് ഞാന്‍ കരുതി. ഇവര്‍ വന്നിരുന്നെങ്കില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകില്ലായിരുന്നു. എന്റെ മകളെ വക്കീലാക്കാന്‍ പഠിപ്പിച്ച ആളാണ് ഞാന്‍. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും, വിവരം കുറച്ച് കൂടുതലാണ്. എന്റെ അമ്മ എന്നെ നന്നായി നോക്കിയിരുന്നെങ്കില്‍, ഇന്ന് ഞാന്‍ ഈ നിലവാരത്തില്‍ എത്തില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാന്‍ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍.’

read also:വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി: ഇങ്ങനെയൊരു സമ്മാനം ആദ്യമെന്ന് സത്യന്‍ അന്തിക്കാട്

‘എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്. മകളുടെ കഥ സിനിമയാക്കണം. അതില്‍ എനിക്കൊരു ചാന്‍സും വേണം. ഞാന്‍ കൂടെ അഭിനയിച്ചാലാണ് ആള്‍ക്കാര്‍ക്ക് സിനിമ കൂടുതല്‍ ഇഷ്ടപ്പെടുക. സംവിധായകന് കോടികള്‍ കിട്ടും. സിനിമ പിടിക്കാന്‍ മമ്മൂട്ടി എന്റെ അടുത്ത് വരണം. മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീല്‍ ആയത് കൊണ്ട്, ഞാന്‍ കാത്ത് കാത്ത് ഇരിക്കുവായിരുന്നു. വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാന്‍ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. അതുപോലെ, മോഹന്‍ലാലും നല്ലപോലെ അഭിനയിക്കും. മോഹന്‍ലാലെങ്കിലും സത്യം തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാന്‍ കരുതി. മമ്മൂട്ടിയും മോഹന്‍ലാലും എന്നെ കാണാന്‍ വരണം’ എന്നാണ് രാജേശ്വരി പറയുന്നു.

ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാർ. സിനിമ കാണുന്നത് കൂടി അവസാനിപ്പിക്കേണ്ടി വരുമോ എന്നാണു രാജേശ്വരിയുടെ സിനിമാ മോഹത്തെ ട്രോളന്മാർ കളിയാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button