‘എന്റെ സിനിമകൾ ഞാൻ മോളെ കാണിക്കാറില്ല, അത് കുട്ടികള്‍ കാണണ്ട എന്ന് ഞാന്‍ പറയും’: പൃഥ്വിരാജ്

കൊച്ചി: തന്റെ സിനിമകളൊന്നും മകളെ കാണിക്കാറില്ലെന്ന് നടൻ പൃഥ്വിരാജ്. താനും ഭാര്യയും മനഃപൂർവ്വം അതിന് ഇടവരുത്താത്തതാണെന്നും, സിനിമ കാണിക്കാത്തതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടെന്നും പൃഥ്വി പറയുന്നു. അടുത്തിടെ ‘ജന ഗാന മന’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

‘എന്റെ ഒരു സിനിമയും എന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല. അവള്‍ കാണുന്ന കണ്ടന്റ്, പ്രൊഗ്രസീവ്‌ലി അതിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കും സുപ്രിയയ്ക്കും ഉണ്ട്. ഇപ്പോള്‍ അവള്‍ സ്‌ക്രീനിന് മുന്‍പില്‍ ഇരിക്കുന്നത് തന്നെ വളരെ കുറവാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്‍പില്‍ ആയതുകൊണ്ട്, അതിന് ശേഷം ഞങ്ങള്‍ കൊടുക്കാറില്ല. പിന്നെ ഇപ്പോള്‍ അവൾക്കും താൽപ്പര്യം പുസ്തകം വായ്ക്കലിലാണ്. ഒരുപക്ഷേ അതും മാറിയേക്കാം.

Also Read:സോനം കപൂറിന്റെ വീട്ടിൽ കള്ളൻ കയറി: നഷ്ടപ്പെട്ടത് അമ്മായി അമ്മയുടെ ആഭരണങ്ങളും പണവും

കുട്ടികള്‍ക്ക് ചില സിനിമകള്‍ മനസിലാക്കിയെടുക്കാന്‍ പറ്റില്ല. ഇപ്പോള്‍ ‘ജന ഗണ മന’ എന്ന സിനിമ ആറ് വയസോ ഏഴ് വയസോ ഉള്ള ഒരു കുട്ടി കണ്ടാല്‍, അത് മുഴുവന്‍ മനസിലാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലെങ്കില്‍ പിന്നെ, നമ്മള്‍ ഇരുന്ന് പറഞ്ഞ് കൊടുക്കണം ഇത് ഇങ്ങനാണ് എന്നൊക്കെ. അത് ഇപ്പോള്‍ പറഞ്ഞുകൊടുക്കേണ്ടെന്ന് തോന്നി. അവള്‍ സ്വയം മനസിലാക്കുന്ന സമയം വരട്ടെയെന്നാണ് കരുതുന്നത്. അടുത്തിടെ ‘ഐസ് ഏജ്’ എന്ന ഒരു ആനിമേഷന്‍ സിനിമ ഞങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ടു. അങ്ങനെ ചെറുതായൊക്കെ കണ്ടുവരട്ടെ. എന്താണ് അച്ഛന്റെ സിനിമ കാണിക്കാത്തതെന്ന് എന്നോട് അവള്‍ ചോദിക്കാറുണ്ട്. അത് കുട്ടികള്‍ കാണണ്ട എന്ന് ഞാന്‍ പറയും. അപ്പോള്‍ അവൾ ഒരു ഡിമാന്റ് വെച്ചു. കുട്ടികള്‍ക്ക് കാണാന്‍ പറ്റുന്ന ഒരു സിനിമ അച്ഛൻ ചെയ്യണം എന്നായിരുന്നു അത്. ഇപ്പോള്‍ എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സിനിമ ചെയ്യാന്‍. എന്റെ ടു ഡു ലിസ്റ്റില്‍ അങ്ങനെ ഒരു സിനിമ ഉണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Share
Leave a Comment