ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ ഒരുക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഇപ്പോഴിതാ സംവിധായകന്റെ വെല്ലുവിളി സ്വീകരിച്ച് നടി ദിയ സന. ഒമര്‍ ലുലുവിന്റെ സിനിമയില്‍ അസിസ്റ്റന്റായി നില്‍ക്കാമോ എന്നാണ് അദ്ദേഹം ചോദിച്ചത്.
ദിയയെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്കൊപ്പം ‘ദിയ സന, അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ?’ എന്നാണ് ഒമര്‍ ലുലു ചോദിച്ചത്. ഇതിന് താഴെ ‘എനിക്ക് ധൈര്യമുണ്ട്’ എന്ന് കമന്റ് നല്‍കി കൊണ്ട് ദിയ സനയും എത്തി. ഇതിനു പിന്നാലെ, ഈ വെല്ലുവിളി സ്വീകരിച്ചുക്കൊണ്ട് ദിയ സന പങ്കുവച്ച വാക്കുകൾ വൈറൽ.
ദിയയുടെ കുറിപ്പ്
‘ഞാന്‍ കൂടെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആകാന്‍ റെഡിയാണ് സര്‍ ഒമര്‍ ലുലു. പ്രിയപ്പെട്ട സൗഹൃദങ്ങള്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് ആരുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ സാധിക്കും.. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സിനിമയിലേക്ക് പല മേഖലകളിലും കഴിവ് ഉണ്ടെന്ന് ആദ്യം മനസിലാക്കി സിനിമയിലേക്ക് സമീപിച്ചൂടെ എന്ന് ചോദിക്കുന്നത് സച്ചിയേട്ടനാണ്.. പക്ഷെ അന്ന് സാമൂഹിക പ്രവര്‍ത്തനത്തിലേക്കായിരുന്നു കൂടുതല്‍ ശ്രദ്ധ..
ഇന്ന് ഒമര്‍ ലുലു സുഹൃത്തും അതിലുപരി എന്നെ മനസിലാക്കുന്ന നല്ല സൗഹൃദങ്ങളെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന ഒരു മനുഷ്യനും കൂടിയാണ്. വിയോജിപ്പുള്ളിടത് വിയോജിപ്പ് പറഞ്ഞും സപ്പോര്‍ട്ട് ചെയ്യേണ്ടിടത് സപ്പോര്‍ട്ട് ചെയ്തും തന്നെയാണ് മുന്നോട്ട് പോകുന്നത്.. ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്..’
Leave a Comment