മലയാളികളുടെ പ്രിയ കഥാപാത്രം ‘ദശമൂലം ദാമു’ സിനിമയാകുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ദശമൂലം ദാമു സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിലെത്തിയ ചട്ടമ്പിനാട് എന്ന സിനിമയിലെ ശ്രദ്ധേയമായ കോമഡി കഥാപാത്രമായിരുന്നു സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു.
‘ദശമൂലം ദാമു വരികയാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകനാണ് സിനിമ ഒരുക്കുന്നത്. ദശമൂലം ദാമു ഉടനെ തന്നെ അതിന്റെ ചിത്രീകരണ പരിപാടികളിലേക്ക് കടക്കും. ഒരു പടവും കൂടി ചെയ്തു തീര്‍ക്കാനുണ്ട്. അത് കഴിഞ്ഞാല്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ചത് എന്നാണ് ഒരു മുഴുനീള കോമഡി ചിത്രം ചെയ്യുന്നതെന്ന്’.
‘ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം എല്ലാവരും വളരെ സീരിയസ് മുഖത്തോടു കൂടിയാണെന്ന് തോന്നുന്നു തിരക്കഥാകൃത്തുക്കളും സംവിധായകരും എന്നെ കാണുന്നത്. അതുകൊണ്ട് തന്നെ, എന്റെ കൈയിൽ വരുന്ന കഥകളില്‍ നിന്ന് മാത്രമേ എനിക്ക് തിരഞ്ഞെടുക്കാന്‍ കഴിയുകയുള്ളു. പക്ഷെ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കോമഡി ചിത്രം തന്നെയാണ്. ഒരു മുഴുനീള കോമഡിയായി ഇനി വരണമെന്നാണ് ആഗ്രഹിക്കുന്നത്’ സൂരാജ് വെഞ്ഞാറമൂട് പറഞ്ഞു.
Post Your Comments