പ്രണയം അവസാനിപ്പിച്ച് രണ്ടുവഴിക്ക് പിരിഞ്ഞ താരജോഡികൾ വീണ്ടും ഒന്നിക്കുന്നു. ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കുമാണ് രണ്ടാം വിവാഹനിശ്ചയം നടത്തിയത്. ജെന്നിഫര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
2002ല്‍ ആഘോഷമായി വിവാഹനിശ്ചയം നടത്തിയവരായിരുന്നു ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും. എന്നാൽ, രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തിന് മുമ്പ് രണ്ട് വിവാഹം ചെയ്ത ജെന്നിഫര്‍ ബെന്‍ അഫ്‌ളെക്കുമായി വേര്‍പിരിഞ്ഞ ശേഷം മാര്‍ക്ക് ആന്റണിയുമായി വിവാഹിതയായി. ഈ ബന്ധം 2014ൽ അവസാനിച്ചു.
നടി എമ്മ ഡി അര്‍മാസുമായി വിവാഹിതനായ ബെൻ കഴിഞ്ഞ ജനുവരിയിലാണ് വിവാഹമോചിതനായത്.
Post Your Comments