
ചെന്നൈ: സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയ വിനിമയത്തിന് ഹിന്ദി പ്രധാനമായും ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തള്ളി രംഗത്ത് വന്ന എ.ആർ.റഹ്മാന് ട്രോൾ മഴ. തമിഴ് ദേശീയ ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്നുള്ള, തമിഴ് ദേവതയെന്ന് അര്‍ത്ഥം വരുന്ന ‘തമിഴനങ്ക്’ എന്ന വാക്കാണ് പോസ്റ്റര്‍ സഹിതം റഹ്മാന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ, റഹമാനെ പിന്തുണച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തി.
Also Read:ശ്രീനാഥ് ഭാസിയും ആൻ ശീതളും ഒന്നിക്കുന്ന ‘പടച്ചോനേ… ഇങ്ങള് കാത്തോളീന്ന്’ പൂർത്തിയായി
ഹിന്ദി വേണ്ടെന്ന് പരോക്ഷമായി പറയുന്ന റഹ്മാന്, ഹിന്ദിയിൽ പാട്ട് ഉണ്ടാക്കി പണം സമ്പാദിക്കുന്നതിൽ ഒരു മടിയുമില്ല അല്ലേ എന്നാണ് പരിഹസിക്കുന്നവർ ചോദിക്കുന്നത്. മലയാളിയായ റഹ്മാൻ തമിഴ്നാട്ടിൽ ജീവിക്കുന്നത് കൊണ്ട് മാത്രം അസ്തിത്വം തമിഴ് ആകില്ലെന്നും, മലയാളമാണ് റഹ്മാന്റെ അസ്തിത്വവേരെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. അമിത് ഷായുടെ ഹിന്ദി പരാമർശം അംഗീകരിക്കാനാകില്ലെങ്കിൽ, ഹിന്ദി സിനിമകൾക്ക് മ്യൂസിക് ചെയ്യരുതെന്നും ചിലർ പരിഹസിക്കുന്നു. ഹിന്ദി നന്നായി അറിയാവുന്ന റഹ്മാൻ, ഹിന്ദി അറിയാത്ത തമിഴ് ജനതയെ അജ്ഞതയിലേക്ക് തള്ളിവിടുകയാണെന്നും ചിലർ പറയുന്നു.
ഹിന്ദി അറിഞ്ഞാൽ, കേന്ദ്ര സർക്കാറിന്റെ പല പദ്ധതികളും ജനങ്ങൾക്ക് പെട്ടെന്ന് മനസിലാകുകയും അത് ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പലരും നിരീക്ഷിക്കുന്നുണ്ട്. പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവനയുണ്ടായത്. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ സുപ്രധാന ഭാഗമായി കൊണ്ടുവരേണ്ട സമയമായെന്നും, സംസ്ഥാനങ്ങള്‍ പരസ്പരം ആശയ വിനിമയം നടത്തുമ്പോള്‍ ഇന്ത്യയുടെ ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടതെന്നുമാണ് അമിത് ഷാ പറഞ്ഞത്.
Post Your Comments