കൊച്ചി: ബാലതാരമായി വന്ന്, മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ സ്ഥാനം നേടിയ താരമാണ് സജിത ബേട്ടി. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പിൻവാങ്ങിയ സജിത തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ, ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പണ്ടേ വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ആളാണ് താനെന്നും തല മറച്ചേ പുറത്തിറങ്ങുവെന്നും സജിത പറയുന്നു. എന്നാൽ, സിനിമയിൽ മറ്റൊരു ലോകമാണെന്നും താരം കൂട്ടിച്ചേർത്തു.
‘ഞാൻ പണ്ടേ വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പർദ്ദയിടും. നിസ്കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ, സിനിമയിൽ അതൊന്നുമല്ല, അത് മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ, അഭിനയം തീര്‍ന്ന് മടങ്ങി വന്നാൽ ഞാൻ പപ്പയുടെയും മമ്മിയുടെയും മോളാണ്. ഇപ്പോൾ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം’, സജിത ബേട്ടി പറഞ്ഞു.
കുടുംബമാണ് ഇപ്പോൾ തന്റെ ലോകമെന്നും എന്നു വച്ച് അഭിനയം നിർത്തിയിട്ടില്ലെന്നും താരം പറയുന്നു. മകൾക്കുവേണ്ടി കുറച്ച് കാലം മാറി നിന്നുവെന്നും മികച്ച ഒരു വേഷത്തിലൂടെ ഉടൻ മടങ്ങി വരുമെന്നും സജിത വ്യക്തമാക്കി.
Post Your Comments