CinemaGeneralLatest NewsNEWS

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനിഷ്ടമാണ്, അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്: ശ്രീനാഥ്‌ ഭാസി

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ശ്രീനാഥ്‌ ഭാസി. സിനിമയില്‍ ഇടയ്ക്കു വന്ന വിടവ് തന്നെ ബാധിച്ചിരുന്നുവെന്നും സിനിമ വിട്ട് മറ്റെന്തെങ്കിലും ജോലിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഭാസി. അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വമാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

‘ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിയാലോ എന്നൊക്കെ ആലോചിച്ചിരുന്നു. വിദേശത്ത് പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരുന്നു കരുതിയത്. ജേക്കബിന്റെ സ്വര്‍ഗരാജ്യമായിരുന്നു ആ സമയത്ത് ചെയ്തത്. വിനീത് ശ്രീനിവാസനാണ് പിന്തുണ തന്ന് ചേര്‍ത്തുപിടിച്ചത്. കഥാപാത്രത്തിനായി പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്താറില്ല’.

‘വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനിഷ്ടമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. അതേപോലെ തന്നെ ഇടയ്ക്ക് ചില നോ പറഞ്ഞത് കാരണം സിനിമ കിട്ടാതെ കുറേക്കാലം വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെയാണ് തിരിച്ചുവരവുണ്ടാകുന്നത്. അത് നല്ലൊരു കഥാപാത്രവും നല്ലൊരു മാറ്റവുമായിരുന്നു. ഇങ്ങനെയാണ് സിനിമയില്‍ തന്നെ തുടരാമെന്ന് തീരുമാനിക്കുന്നത്’ ശ്രീനാഥ്‌ ഭാസി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button