കൊച്ചി: കെ.ജി.എഫ് ചാപ്റ്റർ 2 ഏപ്രിൽ 14-ന് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നിർമ്മാതാവ് സുപ്രിയ മേനോന് നേരെ രൂക്ഷ വിമർശനം. യാഷ്, ശ്രീനിധി തുടങ്ങിയ താരങ്ങൾ പങ്കെടുത്ത പത്ര സമ്മേളനത്തിൽ പൃഥ്വിരാജിന് പകരമെത്തിയത് സുപ്രിയ ആയിരുന്നു. വേദിയിൽ വെച്ച് ശ്രീനിധിയോട് സുപ്രിയ കാണിച്ച അവഗണനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ചെയ്തത് വളരെ മോശമായി പോയെന്ന് ആരാധകർ നിരീക്ഷിക്കുന്നു.
സുപ്രിയയെ കണ്ടെഴുന്നേറ്റ ശ്രീനിധിയെ സുപ്രിയ തിരിഞ്ഞുപോലും നോക്കാതെ, അടുത്തിരുന്ന യാഷിന് കൈകൊടുത്ത് സമീപമുള്ള സീറ്റിൽ പോയിരിക്കുകയായിരുന്നു. തന്നെ സുപ്രിയ മൈൻഡ് ചെയ്യാതെ വന്നപ്പോൾ, എഴുന്നേറ്റ് നിന്നിരുന്ന ശ്രീനിധി വീണ്ടും തന്റെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ സ്റ്റേജിൽ ഉണ്ടായിരുന്ന, ഒരേ ഒരു സ്ത്രീയെ കയറി വരുന്ന മറ്റൊരു ഒരു സ്ത്രീ പൂർണമായി അവഗണിക്കുക എന്നത് വളരെ ചീപ്പായി പോയി എന്ന വിമർശനമാണ് സുപ്രിയയ്‌ക്കെതിരെ ഉയരുന്നത്.
ശ്രീനിധിയെ ഒന്ന് നോക്കാൻ ചെയ്യാൻ പോലും മിനക്കേടാതെ റോക്കി ബായിക്ക് സലാം വെച്ച് അപ്പുറത്തോട്ട് പോയി ഇരിക്കുന്ന സുപ്രിയയെ ചിലർ മര്യാദ പഠിപ്പിക്കാനും ഇറങ്ങിയിട്ടുണ്ട്. ആദരപൂർവ്വം എഴുന്നേറ്റവരെ മൈൻഡ് ചെയ്യുക എന്നത് സാമാന്യ മര്യാദയാണെന്നും അതില്ലാത്തവരോട് എന്ത് പറയാനാണെന്നുമാണ് വിമർശകർ ചോദിക്കുന്നത്. ഈഗോ ആണെങ്കിലും അബദ്ധമാണെങ്കിലും ആ വേദിയിൽ വെച്ച് അപമാനിക്കപ്പെട്ടത് ശ്രീനിധിയാണ്. ഇതാണോ പുരോഗമിച്ച മലയാളി ലക്ഷണമെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു.
Post Your Comments