CinemaGeneralLatest NewsNationalNEWS

നാല് ദിവസത്തെ ആഘോഷം: ആലിയ രണ്‍ബീര്‍ വിവാഹ തീയതി പുറത്ത്‌

മുംബൈ: ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും ഈ മാസം 14ന് വിവാഹിതരാകുന്നു. നാല് ദിവസം നീണ്ടും നിൽക്കുന്ന വിവാഹമാകും നടക്കുകയെന്ന് ആലിയയുടെ അമ്മാവന്‍ റോബിന്‍ ഭട്ട് പറഞ്ഞു. ഒരു ദേശീയ മാധ്യമനത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോബിന്‍ ഭട്ട് ഇക്കാര്യം പുറത്തുവിട്ടത്.

ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും. 13 മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കുമെന്നും റോബിൻ പറഞ്ഞു. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കയെന്നാണ് വിവരം. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ജയ്‌ ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും.

ബോളിവുഡിലെ സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സബ്യസാചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനത്തിൽ, ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

2017ല്‍ രണ്‍ബീറിനേയും ആലിയയേയും നായകനും നായികയുമാക്കി അയാന്‍ മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രഹ്‌മാസ്ത്രയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും അടുക്കാന്‍ ആരംഭിക്കുന്നത്. ബള്‍ഗേറിയയിലെ ചിത്രീകരണ സമയത്തിനിടെയായിരുന്നു രണ്‍ബീറും ആലിയയും അടുക്കുന്നത്.

Read Also:- വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനിഷ്ടമാണ്, അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്: ശ്രീനാഥ്‌ ഭാസി

അധികം വൈകാതെ തന്നെ രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു. പിന്നീട് 2018ല്‍, രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ചെത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button