കൊച്ചി: കെ.ജി.എഫ് ചാപ്റ്റർ 2 ഏപ്രിൽ 14-ന് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ നിർമ്മാതാവ് സുപ്രിയ മേനോനും പങ്കെടുത്തിരുന്നു. ഏപ്രില്‍ 14 ന് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിനെത്തുകയാണ്. കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. യാഷ്, ശ്രീനിധി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സുപ്രിയ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു.
കെ.ജി.എഫ് പോലൊരു വലിയ സിനിമ മലയാളികള്‍ക്ക് മുന്പില് എത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സുപ്രിയ വ്യക്തമാക്കി. താനും പൃഥ്വിയും കെ.ജി.എഫിന്റെ ആരാധകരാണെന്നും സൗത്ത് ഇന്ത്യയിലെ ഒരു ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ഇന്ത്യയിലും പുറത്തും ലഭിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും സുപ്രിയ പറഞ്ഞു.
‘ഇവിടെ എത്തി നിങ്ങളെ എല്ലാവരേയും കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. ഞാനും അവിടെ നിങ്ങള്‍ക്കൊപ്പം ഇരിക്കേണ്ട ആളായിരുന്നു. അതും എന്റെ ജോലിയായിരുന്നു. എന്നാല്‍. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്പില് നില്‍ക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കെ.ജി.എഫ്. മലയാളികള്‍ക്ക് മുന്പില് എത്തിക്കുന്നു എന്നതില്‍ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്. എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ് 2. പ്രശാന്ത് നീലിനെപ്പോലെ ഒരു സംവിധായകനും ഇന്ത്യയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരും ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു. ഇത്തരത്തിലുള്ള ഒരു വലിയ പ്രൊജക്ടുമായി അസോസിയേറ്റ് ചെയ്യാന്‍ പറ്റിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സൗത്ത് സിനിമ ഇന്ത്യയൊട്ടാകെ ഇത്രയേറെ ചര്‍ച്ചയാകുന്നതിലും ആളുകളിലേക്ക് എത്തുന്നതിലും സന്തോഷമുണ്ട്. നിങ്ങളെ പോലെ തന്നെ ഞാനും കെ.ജി.എഫിനായി കാത്തിരിക്കുകാണ്. ഞാനും പൃഥ്വിയും കെ.ജി.എഫ് ഒന്നിന്റെ വലിയ ആരാധകരാണ്,’ സുപ്രിയ പറഞ്ഞു.
അതേസമയം, വേദിയിൽ വെച്ച് ശ്രീനിധിയോട് സുപ്രിയ കാണിച്ച അവഗണനയ്ക്കെതിരെ സോഷ്യൽ മീഡിയ രംഗത്ത് വന്നിരുനിന്നു. സുപ്രിയയെ കണ്ടെഴുന്നേറ്റ ശ്രീനിധിയെ സുപ്രിയ തിരിഞ്ഞുപോലും നോക്കാതെ, അടുത്തിരുന്ന യാഷിന് കൈകൊടുത്ത് സമീപമുള്ള സീറ്റിൽ പോയിരിക്കുകയായിരുന്നു. തന്നെ സുപ്രിയ മൈൻഡ് ചെയ്യാതെ വന്നപ്പോൾ, എഴുന്നേറ്റ് നിന്നിരുന്ന ശ്രീനിധി വീണ്ടും തന്റെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ സ്റ്റേജിൽ ഉണ്ടായിരുന്ന ഒരേ ഒരു സ്ത്രീയെ, കയറി വരുന്ന മറ്റൊരു ഒരു സ്ത്രീ പൂർണമായി അവഗണിച്ചത് ശരിയായില്ലെന്നാണ് സോഷ്യൽ മീഡിയ വിമർശിച്ചത്.
Post Your Comments