BollywoodCinemaGeneralLatest NewsNEWS

സോനം കപൂറിന്റെ വീട്ടിൽ കള്ളൻ കയറി: നഷ്ടപ്പെട്ടത് അമ്മായി അമ്മയുടെ ആഭരണങ്ങളും പണവും

ന്യൂഡൽഹി: ബോളിവുഡ് താരം സോനം കപൂറിന്റെ ഡൽഹിയിലെ വീട്ടിൽ കള്ളൻ കയറി. ഇവരുടെ വീട്ടിൽ നിന്ന് 1.41 കോടി രൂപയുടെ പണവും ആഭരണങ്ങളുമാണ് മോഷ്ടാവ് കവർന്നത്. ഫെബ്രുവരി 11 നാണ് മോഷണം ന‌‌ടന്നത്. മോഷണം നടന്ന് രണ്ടാഴ്ചകൾക്ക് ശേഷം, ഫെബ്രുവരി 23 നാണ് സോനം കപൂറും ഭർത്താവും പോലീസിൽ പരാതി നൽകിയത്. ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്, കേസന്വേഷിച്ച് വരികയാണ്.

സോനം കപൂറിന്റെ വീട്ടിൽ നടന്ന കവർച്ചയെക്കുറിച്ച് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിൽ ആദ്യം പരാതി നൽകിയത് സോനം കപൂറിന്റെ അമ്മായിയമ്മയാണ്. അന്വേഷണത്തിന്റെ ഭാഗമായി, സോനത്തിന്റെയും ആനന്ദിന്റെയും ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. 9 കെയർടേക്കർമാർ, ഡ്രൈവർമാർ, തോട്ടക്കാർ, മറ്റ് തൊഴിലാളികൾ എന്നിവരെ കൂടാതെ 25 ജീവനക്കാരെയും ഡൽഹി പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Also Read:കെ.ജി.എഫിനൊപ്പം ആരെങ്കിലും മറ്റൊരു സിനിമ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല: യാഷ്

അമൃത ഷെർഗിൽ മാർഗിലാണ് സോനത്തിന്റെയും ആനന്ദിന്റെയും ഡൽഹി വസതി. സോനത്തിന്റെ ഭാര്യാപിതാവ് ഹരീഷ് അഹൂജയും അമ്മായിയമ്മ പ്രിയ അഹൂജയും ആനന്ദിന്റെ മുത്തശ്ശി സരള അഹൂജയ്‌ക്കൊപ്പമാണ് വീട്ടിൽ താമസിക്കുന്നത്. ഫെബ്രുവരി 11ന് തന്റെ അലമാരയിൽ ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് സരള അഹൂജ പരാതിയിൽ പറയുന്നു. ഇതിൽ, ഒരു കോടി 41 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് കണക്ക്. ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് സരള അഹൂജ ഈ ബാഗ് തുറന്നത്. ഫെബ്രുവരി 23നാണ് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button