Film ArticlesGeneralLatest NewsMollywoodNEWS

നാന, രാഷ്ട്ര ദീപിക, സിനിമ പോലുള്ള സിനിമ വാരികകൾ പോലും കാണിക്കാത്ത വൃത്തികേടാണ് റീമ കല്ലിങ്കലിന്റെ ചിത്രത്തോട് ചെയ്തത്

ഇതിനു മുൻപും ലെഗ് ചലഞ്ച് സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

സൈബർ ലോകത്ത് ഏറെ ചർച്ചാ വിഷയമാണ് സ്ത്രീയും ലൈംഗികതയും. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും അവിടെ വേണ്ട പരിഹാര കമ്മറ്റിയെക്കുറിച്ചും തുറന്നു ചർച്ച ചെയ്ത നടി റിമ കല്ലിങ്കലിന്റെ വാക്കുകളേക്കാൾ സൈബർ ആങ്ങളമാർ ആഘോഷമാക്കിയത് താരത്തിന്റെ വസ്ത്രധാരണ രീതിയായിരുന്നു. തുടയും കാലുകളും കാണുന്ന തരത്തിൽ വസ്ത്രധാരണം നടത്തിയ റിമയ്ക്ക് നേരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞവർ മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തെയാണ് അടയാളപ്പെടുത്തിയത്.

ഇപ്പോഴിതാ, റിമയ്ക്ക് പിന്തുണ നൽകിക്കൊണ്ട് കാലുകളുടെ ചിത്രം പങ്കുവച്ചു പലരും രംഗത്തെത്തി. ഇതിനു മുൻപും ലെഗ് ചലഞ്ച് സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. എന്നാൽ, ഇത്തവണ ട്രൂ കോപ്പി തിങ്ക് എന്ന മാധ്യമം റിമയ്ക്ക് പിന്തുണ നൽകികൊണ്ട് പങ്കുവച്ച ചിത്രത്തിനു നേരെ വിമർശനം ശക്തമാകുകയാണ്.

read also: ‘മുഖ്യമന്ത്രിയല്ല അവരുടെ മകന്റെ ഭാര്യയാണ് സംവിധായിക’: അമ്പരപ്പിച്ച ഫോൺ വിളിയെക്കുറിച്ച് നിർമൽ പാലാഴി

‘വൈകാരികമായാ മറ്റേതെങ്കിലും തരത്തിലോ എന്നെ തൊടാൻ പോലും അവർക്ക് കഴിയില്ല.അവരാണ് കാലഹരണപ്പെടാൻ പോകുന്നത്. We have a ticket to the future,വേണമെങ്കിൽ ടിക്കറ്റെടുത്ത് പോന്നോ’ – എന്ന റിമ കല്ലിങ്കലിന്റെ വാക്കുകളോടെ പങ്കുവയ്ക്കപ്പെട്ട ചിത്രത്തിന് നേരെ വിമർശനം. നാന, രാഷ്ട്ര ദീപിക സിനിമ പോലുള്ള സിനിമ വാരികകൾ അവരുടെ സെന്റർ സ്പ്രെഡിൽ പോലും കാണിക്കാത്ത വൃത്തികേടാണ് റീമ കല്ലിങ്കലിന്റെ ചിത്രത്തോട് ട്രൂ കോപ്പിയും ഡിസൈനർ സൈനുൽ ആബീദും ചെയ്തിരിക്കുന്നതെന്നും .
കവർ പിൻവലിച്ചു റീമയോട് മാപ്പ് പറയുക എന്നത് മിനിമം മര്യാദയാണെന്നും അധ്യാപകൻ രജിത് ലീല രവീന്ദ്രൻ കുറിക്കുന്നു.

‘ഉദ്ദേശ്യമൊക്കെ നന്നായിരുന്നു. പൊളിറ്റിക്സും പിടികിട്ടി. പക്ഷേ, ചട്ടിക്ക് ചൊറയുന്ന പൂച്ചയെ മീൻ കൊണ്ടെറിഞ്ഞ ചേല്ക്കായിപ്പോയി ആ കവർചിത്രം. കാല് കാണുമ്പോൾ കരയുന്ന മലയാളിയെ കാലുകൊണ്ടുതന്നെയാണ് ചികിത്സിക്കേണ്ടത്. അതിന് സ്വീകരിച്ച രീതി പക്ഷേ പാളിപ്പോയി. ചിത്രാർപ്പണവും പാത്രമറിഞ്ഞുതന്നെയാവുന്നതാണ് ഉചിത’മെന്നാണ് മറ്റൊരു പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button