CinemaGeneralLatest NewsMollywoodNEWS

‘എന്റെ തട്ടാന്‍ ഭാസ്‌ക്കരന്‍ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാല പണിയും’: ശ്രീനിവാസന് ആരോഗ്യസൗഖ്യം നേര്‍ന്ന് രഘുനാഥ്

കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന് ആരോഗ്യസൗഖ്യം നേര്‍ന്ന് നടനും തിരക്കഥാകൃത്തുമായ രഘുനാഥ് പാലേരി. ‘എന്റെ തട്ടാന്‍ ഭാസ്‌ക്കരന്‍ ഇതും തട്ടും ആരോഗ്യവാനായി അടുത്ത മാല പണിയും’, രഘുനാഥ് പാലേരി ഫേസ്‌ബുക്കിൽ കുറിച്ചു. ഇദ്ദേഹത്തെ കൂടാതെ, നിരവധി പേരാണ് ശ്രീനിവാസന് ആശംസകൾ നേർന്ന് രംഗത്ത് വന്നിട്ടുള്ളത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പൊന്‍മുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തിലെ, ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേരാണ് തട്ടാന്‍ ഭാസ്‌ക്കരന്‍. രഘുനാഥ് പാലേരിയായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരുന്നത്.

Also Read:ഹിന്ദു നായിക ബീഫ് കഴിക്കുമ്പോൾ പശ്ചാത്തലത്തിൽ ശ്രീരാമ കീര്‍ത്തനം: ‘ഹൃദയ’ത്തിലെ രംഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ, അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെ, ചികിത്സയില്‍ കഴിയുന്ന താരത്തെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച് ചിലർ രംഗത്ത് വന്നു. ഇത്തരക്കാർക്ക് ശ്രീനിവാസൻ തന്നെ മറുപടി നൽകി. ‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്…’, എന്നായിരുന്നു ഇത്തരം വാര്‍ത്തകളോടുള്ള ശ്രീനിവാസന്റെ പ്രതികരണം.

അതേസമയം, കഴിഞ്ഞമാസം 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന്റെ ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി. ഇത് നീക്കം ചെയ്യാനായി മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം ശ്രീനിവാസന്‍ വെന്റിലേറ്ററിലായിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനും അദ്ദേഹം മുമ്പും ചികിത്സ തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button