പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരകുടുംബമാണ് ഗായകന് എംജി ശ്രീകുമാറിന്റേത്. അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാർ യുട്യൂബ് വീഡിയോകളിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. മകള്‍ക്ക് ഒപ്പമുള്ള ചിത്രത്തിനു നേരെ വന്ന പരിഹാസ കമന്റിന് മറുപടി നൽകിയിരിക്കുകയാണ് താരം.
ഗുരുവായൂരിൽ നിന്നുമുള്ള ചിത്രമാണ് ലേഖ പങ്കുവച്ചത്. ഇതിന് പിന്നാലെ, കൂടെയുള്ളത് മകളാണോ, നാട്ടിൽ എത്തിയോ തുടങ്ങിയ ചോദ്യങ്ങളുമായി പലരും രംഗത്തെത്തി. നാലാഴ്ചത്തേയ്ക്കായി മകൾ എത്തിയതാണെന്ന് ലേഖ മറുപടിയും നൽകിയിരുന്നു. എന്നാൽ, നാല് പേര് ഒന്നിച്ചുള്ള ചിത്രത്തിന് താഴെയായി ഏത് പെയിന്റിന്റെ പാട്ടകളാണ് എന്നായിരുന്നു ഒരാളുടെ പരിഹാസം. ഈ വിമർശനത്തിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ലേഖ.
read also: ‘സിബിഐ’ തീം മ്യൂസിക്: ഈ ലഭിക്കുന്ന അഭിനന്ദനങ്ങൾക്ക് താൻ അർഹനല്ലെന്ന് ജേക്ക്സ് ബിജോയ്
‘ഓക്കെ, നിങ്ങള്‍ക്ക് എന്താണ് പ്രശ്നം, ഈ നാലില്‍ ഏതെങ്കിലും നിങ്ങള്‍ വാങ്ങിക്കുന്നുണ്ടോ’ എന്നായിരുന്നു ലേഖ ഇതിന് മറുപടിയായി പറഞ്ഞത്. ലേഖയുടെ മറുപടിയ്ക്ക് കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ
Post Your Comments