GeneralLatest NewsMollywoodNEWS

‘പാപമോചനവും സമാധാനവും സ്നേഹവും തേടി ആദമിന്‍റെയും ഹവ്വയുടെയും മക്കള്‍’: ഉംറ നിര്‍വ്വഹിക്കാൻ എ.ആര്‍ റഹ്‍മാന്‍ മക്കയിൽ

1989ലാണ് എ.ആര്‍ റഹ്‍മാനും കുടുംബവും ഇസ്‍ലാം സ്വീകരിക്കുന്നത്.

പ്രമുഖ സംഗീത സംവിധായകനും ഓസ്കർ പുരസ്കാര ജേതാവുമായ എ.ആര്‍ റഹ്‍മാന്‍ മക്കയിൽ. ഉംറ നിര്‍വ്വഹിക്കാനായി, മക്കളായ റഹീമ റഹ്‍മാന്‍, എ.ആര്‍ അമീന്‍ എന്നിവർക്കൊപ്പമാണ് എ.ആര്‍ റഹ്‍മാൻ മക്കയിൽ എത്തിയത്.

‘പാപമോചനവും സമാധാനവും ഉപാധികളില്ലാത്ത സ്നേഹവും തേടി ആദമിന്‍റെയും ഹവ്വയുടെയും മക്കള്‍’ എന്ന തലക്കെട്ടോടെ, വിശ്വാസികള്‍ കഅ്ബക്ക് ചുറ്റും വലം വെയ്ക്കുന്ന ദൃശ്യങ്ങള്‍ എ.ആര്‍ റഹ്‍മാൻ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചു. കൂടാതെ, മക്കയിലെ അല്‍ മര്‍വ്വ റയ്ഹാന്‍ ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് ഹക്കീമുല്‍ ഇസ്‍ലാമുമൊത്തുള്ള താരത്തിന്റെ സെല്‍ഫിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്.

read also: നാന, രാഷ്ട്ര ദീപിക, സിനിമ പോലുള്ള സിനിമ വാരികകൾ പോലും കാണിക്കാത്ത വൃത്തികേടാണ് റീമ കല്ലിങ്കലിന്റെ ചിത്രത്തോട് ചെയ്തത്

1989ലാണ് എ.ആര്‍ റഹ്‍മാനും കുടുംബവും ഇസ്‍ലാം സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button