GeneralKollywoodLatest NewsNEWS

രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ പരിഹസിക്കാന്‍ പാടില്ല: ആരാധകര്‍ക്ക് മുന്നറിയിപ്പുമായി നടൻ വിജയ്

ദളപതി വിജയുടെ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കും

തെന്നിന്ത്യൻ നടൻ വിജയുടെ പുതിയ ചിത്രം ബീസ്റ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. മത തീവ്രവാദം പറയുന്ന ചിത്രത്തെ നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ളീം ലീഗ് രംഗത്ത് എത്തിയത് ആരാധകരിൽ ആശങ്ക നിറയ്ക്കുന്നുണ്ട്. ഇപ്പോഴിതാ, ആരാധകര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ വിജയ് രംഗത്ത്.

രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റേത് മാര്‍ഗത്തിലൂടെയോ പരിഹസിക്കാന്‍ പാടില്ലെന്നാണ് വിജയുടെ നിർദ്ദേശം. ഇത് ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന് വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് ട്വിറ്റ് ചെയ്തു.

read also: താരപുത്രിയുടെ വിവാഹ ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർ താരങ്ങളും, ചിത്രം വൈറൽ

‘ഫാന്‍സ് ക്ലബ് അംഗങ്ങള്‍ രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ ട്രോളുന്ന തരത്തിലുള്ള പ്രസ്താവനകള്‍, പോസ്റ്ററുകള്‍ എന്നിവ പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്. ദളപതി വിജയുടെ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’- ബസ്സി ആനന്ദ് ട്വീറ്റില്‍ വ്യക്തമാക്കി.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രം ഏപ്രില്‍ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുക. വീര രാഘവന്‍ എന്ന സ്പൈ വേഷത്തിലാണ് വിജയ് എത്തുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ഈ ചിത്രത്തിൽ സെല്‍വരാഘവന്‍, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുര്‍ അജിത് വികാല്‍, സതീഷ് കൃഷ്ണന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button