മൂക്കിന് ഇടി കിട്ടി, സ്റ്റിച്ച് ഇടേണ്ടി വന്നു: താൻ നേരിട്ട പീഡനത്തെക്കുറിച്ചു കുടുംബ പ്രേക്ഷകരുടെ പ്രിയതാരം

ഇപ്പോള്‍ ആണുങ്ങളുടെ കൂടെ ഫോട്ടോ ഇടാന്‍ പോലും പേടിയാണ്

ടെലിവിഷന്‍ താരവും അവതാരകയുമായ ശ്രിയ അയ്യർ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞത് ശ്രദ്ധനേടുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. ളരെ മോശമായൊരു പ്രണയവും അതുകാരണം ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങളുമാണ് താരം ഷോയിൽ പങ്കുവച്ചത്.

നടിയുടെ വാക്കുകൾ ഇങ്ങനെ..

‘പെട്ടെന്ന് ആളുകളെ അന്ധമായി വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍. റിലേഷന്‍ഷിപ്പില്‍ സംഭവിച്ചതും അത് തന്നെയാണ്. തിരുവനന്തപുരത്ത് നിന്നും ജോലിക്ക് വേണ്ടി കൊച്ചിയിലേക്ക് പോയ സമയത്തായിരുന്നു വളരെ മോശമായൊരു പ്രണയത്തിൽ പെട്ടത്. കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടി. പിന്നീട് ഇവന്റ്‌സ് വഴിയാണ് ആളെ പരിചയപ്പെടുന്നത്. റിയാലിറ്റി ഷോ കളില്‍ ഒന്നിച്ച് ഉണ്ടായിരുന്നു. ഹൃദയം കൊണ്ട് അടുത്തതിനെക്കാളും നാട്ടുകാരെ പേടിച്ച് അടുത്തു എന്ന് പറയാം. അന്യമതസ്ഥനായ ആളായിരുന്നു. അതുകൊണ്ട് വീട്ടുകാരും വളരെ കഷ്ടപ്പെട്ടു. മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി പോയി. അയാളുടേത് ആദ്യ വിവാഹമായിരുന്നില്ല. എങ്കിലും നമ്മള്‍ സ്‌നേഹിക്കുന്ന ആള്‍ നൂറ് ശതമാനവും ഒപ്പം ഉണ്ടാവണമെന്ന് ആഗ്രഹിച്ചു. അങ്ങനെയായിരുന്നില്ല’.

read also: മൂന്ന് ഭാഷകളിൽ ‘സങ്ക്’: നിഗൂഢതയും ഭയവും നിറച്ച ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി

‘ഇതോടെ അകലാന്‍ തീരുമാനിച്ചെങ്കിലും ശാരീരികമായി അടിയും തൊഴിയും ബഹളവുമൊക്കെയായി. അന്ന് ഞാന്‍ പാവമായിരുന്നു. തിരിച്ചടിക്കാനുള്ള വാശിയാവും ഇപ്പോൾ ഫിറ്റ്‌നെസിലേക്ക് കാലെടുത്തു വയ്ക്കാൻ കാരണമായത്. അന്നെനിക്ക് ഇരുപതോ ഇരുപത്തിയൊന്നോ വയസേ ഉണ്ടാവുകയുള്ളു. ഉപദ്രവിക്കുന്ന ആളായിരുന്നു. എന്റെ കാല് തിരിച്ചൊടിച്ചിട്ടുണ്ട്. മൂക്കിന് ഇടിച്ച് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. വീട്ടുകാരെയും നാട്ടുകാരെയും എല്ലാം അറിയിക്കും എന്ന നിലയിലേക്ക് വന്നപ്പോഴാണ് ഇങ്ങനെ ഉപദ്രവിച്ചത്.’

‘ഇപ്പോള്‍ ആണുങ്ങളുടെ കൂടെ ഫോട്ടോ ഇടാന്‍ പോലും പേടിയാണ്. സുഹൃത്തുക്കളെ എല്ലാം ആഡ് ചെയ്ത് താന്‍ മറ്റൊരു പേജ് തുടങ്ങിയിരിക്കുകയാണ്. എനിക്ക് കുടുംബം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പഴയതൊക്കെ ഓര്‍ക്കുമ്പോള്‍ അത് വേണോ എന്ന ചിന്തിക്കും. ആ റിലേഷന്‍ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. ‘

Share
Leave a Comment