80- കളിൽ കമൽ ഹാസന്റെയും രജനികാന്തിന്റെയും സ്ഥിരം നായികയായിരുന്ന നടി ശ്രീപ്രിയയുടെയും നടൻ രാജ്കുമാർ സേതുപതിയുടെയും മകളായ സ്നേഹയുടെ വിവാഹ ചിത്രങ്ങൾ പുറത്ത്.
ബിസിനസുകാരനായ അൻമോൽ ശർമ്മയാണ് സ്നേഹയുടെ വരൻ. ഇരുവരും പ്രണയത്തിലായിരുന്നു. ഫെബ്രുവരി 6 ന് ഉത്തരേന്ത്യൻ ആചാരപ്രകാരം ഇവരുടെ വിവാഹം നടന്നു. കൂടാതെ, ദക്ഷിണേന്ത്യൻ രീതിയിലുള്ള ത്രിദിന വിവാഹ ചടങ്ങുകൾ ഏപ്രിൽ 4, 5, 6 തീയതികളിൽ നടന്നു. ഈ ചടങ്ങിൽ തെന്നിന്ത്യൻ താരങ്ങളും പങ്കെടുത്തു.
രാധിക ശരത്കുമാർ, ശരത്കുമാർ, ഖുശ്ബു സുന്ദർ എന്നിവരുൾപ്പെടെ തമിഴിലെ മുൻനിര താരങ്ങൾ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
Post Your Comments