സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചു വരുകയാണ്. അഭിപ്രായങ്ങൾ തുറന്നു പറയുന്ന സ്ത്രീകളുടെ വസ്ത്രങ്ങളും ശരീര ഭാഗങ്ങളും ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിക്കുന്ന സദാചാര വാദികൾക്ക് മറുപടിയുമായി ഒരു കുറിപ്പ്.
ജീവിതത്തിലും ദാമ്പത്യത്തിലും കരിയറിലും ക്രിയേറ്റിവിറ്റിയിലും വിദ്യാഭ്യാസത്തിലും സൗന്ദര്യത്തിലും ഫാഷൻ സെൻസിലും ക്വാളിറ്റി ഓഫ് ലൈഫിലും ക്ലാരിറ്റി ഓഫ് തോട്ടിലും ഫിനാൻസിലും നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ നിൽക്കുന്ന റിമയെ വീട്ടിൽ ഈച്ചയെ ആട്ടിയിരുന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ കഴിവുള്ള പെണ്ണുങ്ങടെ തുണിയും തുടയും നോക്കി കുരച്ചോണ്ടിരിക്കുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്.
കുറിപ്പ് പൂർണ്ണ രൂപം
ഡേയ് ആണുങ്ങളെ
നിങ്ങൾ റിമയെ നോക്കു.
അവർ എവിടെയാണ് നിൽക്കുന്നത്. ജീവിതത്തിലും ദാമ്പത്യത്തിലും കരിയറിലും ക്രിയേറ്റിവിറ്റിയിലും വിദ്യാഭ്യാസത്തിലും സൗന്ദര്യത്തിലും ഫാഷൻ സെൻസിലും ക്വാളിറ്റി ഓഫ് ലൈഫിലും ക്ലാരിറ്റി ഓഫ് തോട്ടിലും ഫിനാൻസിലും നിങ്ങൾക്കൊട്ടും എത്തിപിടിക്കാൻ പറ്റാത്ത ഒരു ഉയരത്തിൽ നിന്നാണ് അവർ സിനിമയെക്കുറിച്ചും ലോക യാത്രകളെ കുറിച്ചും ജെണ്ടറിനെ കുറിച്ചും സംസാരിക്കുന്നത്.
നിങ്ങൾ ഇനി നിങ്ങളെ നോക്ക്. സമ്മതിക്കണം. വീട്ടിൽ ഈച്ചയെ ആട്ടിയിരുന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ കഴിവുള്ള പെണ്ണുങ്ങടെ തുണിയും തുടയും നോക്കി കുരച്ചോണ്ടിരിക്കുന്നു. അവരുടെ നിലപാടുകളും അത് പറയുമ്പോളുള്ള അവരുടെ ഗ്രേസും കോൺഫിഡൻസും കണ്ട് കണ്ണു തള്ളിയിരിക്കുന്ന ഞങ്ങളെ കൂടി പറയിപ്പിക്കാനായിട്ട്
Post Your Comments