CinemaGeneralLatest NewsMollywoodNEWS

നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ആണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം, താരം മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. നിലവിൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also Read:രണ്ട് കുട്ടികളുടെ അമ്മയല്ലേ മാന്യമായ വസ്ത്രം ധരിക്കൂവെന്ന് അനസൂയയോട് വിമർശകർ: മറുപടിയുമായി താരം

നെഞ്ചുവേദനയേത്തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി (ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ്) കണ്ടെത്തിയതിനെ തുടർന്ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ, ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അതേസമയം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസന്‍ മുന്‍പ് പല തവണ ചികിത്സ തേടിയിട്ടുണ്ട്. 66കാരനായ നടന് ഹൃദ്രോഗമുള്ളതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button