ഡല്‍ഹി: ഇന്ത്യയിലല്ലാതെ മറ്റൊരു സ്ഥലത്തും ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്ന ആചാരം കണ്ടിട്ടില്ലെന്നും മുസ്ലിം രാജ്യങ്ങള്‍ പോലും ഈ ആചാരത്തെ നിരോധിക്കുമ്പോൾ ഇന്ത്യയില്‍ എന്തിനാണ് ഇത് പിന്തുടരുന്നതെന്ന വിമർശനവുമായി ഗായിക അനുരാധ പൗഡ്വാള്‍ .
താന്‍ ലോകത്തിന്‍റെ പലഭാഗങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇന്ത്യയിലല്ലാതെ മറ്റൊരു സ്ഥലത്തും ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്ന ആചാരം കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. സീ ന്യൂസിനോടായിരുന്നു ഗായികയുടെ പ്രതികരണം.
മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവിടുത്തെ മുസ്ലിം രാജ്യങ്ങളൊക്കെ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.
ഇന്ത്യന്‍ സംസ്കാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞുകൊണ്ട് യുവതലമുറ വളരണമെന്ന് ഗായിക പറഞ്ഞു. നാടിന്‍റെ സംസ്കാരത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് പഴയ തലമുറയുടെ ഉത്തരവാദിത്തമാണെന്നും രാജ്യത്ത് രൂപം കൊണ്ട നാല് വേദങ്ങളെയും 18 പുരാണങ്ങളെയും നാല് മഠങ്ങളെയും കുറിച്ചാണ് അടിസ്ഥാനമായി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതെന്നും അനുരാധ കൂട്ടിച്ചേര്‍ത്തു.
Post Your Comments