നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ആശുപത്രിയിൽ കഴിയുന്ന ശ്രീനിവാസൻ ഇത്തരം വാർത്തകളെക്കുറിച്ചു പങ്കുവച്ച സുഹൃത്തിനോട് പറഞ്ഞ മറുപടി ശ്രദ്ധനേടുന്നു.
സുഹൃത്തും നിർമാതാവുമായ മനോജ് രാം സിങ്ങാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ വ്യാജമരണം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെടുത്തിയത്. അതിനോട് താരത്തിന്റെ പ്രതികരണം ഇങ്ങനെ, ‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട. കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്,’
ശ്രീനിവാസനെ നായകനാക്കി ‘അയാൾ ശശി’ എന്ന ചിത്രം സംവിധാനം ചെയ്ത സജിൻ ബാബുവാണ് ശ്രീനിവാസന്റെ രസകരമായ മറുപടി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
സംവിധായകൻ സജിൻ ബാബുവിന്റെ വാക്കുകൾ,
ഈ ചിത്രം അയാൾ ശശി എന്ന സിനിമക്കായി ചെയ്ത മാക്കോവർ ആണ്.. ഇത് വച്ചാണ് ചിലർ കള്ള വാർത്തകൾ അച്ചടിച്ചു കൊണ്ടിരിക്കുന്നത്… ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും, നിർമാതാവുമായ മനോജ് രാം സിങിനോട് ശ്രീനിയേട്ടൻ ആശുപത്രിയിൽ നിന്നും ഫോണിൽ15 മിനിറ്റ് മുന്നേ സംസാരിച്ചത് താഴെ കൊടുക്കുന്നു..
‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം’ മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല.
ബൈപ്പാസ് സർജറിക്ക് വിധേയനായ ശ്രീനിവാസൻ നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീനിവാസന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി
Post Your Comments