ഞാൻ നിർത്തുന്നു, എല്ലാം എന്റെ തെറ്റ്: ഒമർ ലുലു

വിവാദ സംഭവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം പിന്‍വലിച്ച് സംവിധായകൻ ഒമര്‍ ലുലു. നോമ്പ് കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ശക്തമായ സൈബര്‍ ആക്രമണമാണുണ്ടായത്. എല്ലാം തന്റെ തെറ്റാണെന്നും നിങ്ങളാണ് ശരിയെന്നും ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്..

പ്രിയ സഹോദരങ്ങളെ,

നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ, എന്തിനാ കടകള്‍ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളു. നമ്മുടെ നാട്ടില്‍ ഒരുപാട് മതങ്ങളില്‍ പെട്ടവരുണ്ട്. സ്ഥിരമായി സുഖമായി കിട്ടിയിരുന്ന ഒരു സംഭവം പെട്ടെന്ന് കിട്ടാതെ വന്നാല്‍ പെട്ടെന്ന് ദേഷ്യം വരും (ലോക്ക്ഡൗണ്‍ കാലഘട്ടം മാത്രം ചിന്തിച്ചാല്‍ മതി).

എന്താ കടകള്‍ അടച്ചിട്ടത് എന്ന് കാരണം ചോദിച്ചാല്‍ കച്ചവടക്കാര്‍ പറയുന്ന first reason നോമ്പാണെന്ന്. അങ്ങനെ വരുന്ന സമയം, നോമ്പ് ഇല്ലാത്ത യാത്രക്കാര്‍ നോമ്പ് എടുക്കാന്‍ പറ്റാത്തവര്‍ക്കും നോമ്പ് എന്ന പുണ്യപ്രവര്‍ത്തിയോട് ഒരു നിമിഷ നേരത്തേക്ക് എങ്കിലും നെഗറ്റിവിറ്റി തോന്നും. ഇപ്പോള്‍ ഗള്‍ഫില്‍ വരെ നോമ്പ് സമയത്ത് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി കൊടുത്തു. ഞാന്‍ നിര്‍ത്തുന്നു എല്ലാം എന്റെ mistake ആവും ഇതിന് മുന്‍പേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു. നിങ്ങളാണ് ശരി.
A Big sorry to all my brother’s Love you all

Share
Leave a Comment