CinemaGeneralLatest NewsMollywoodNEWS

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ നിര്യാതയായി

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി. 90 വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെച്ച് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കുറച്ചുനാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 5 മണിയോടെയായിരുന്നു അന്ത്യം. ഇവരെ പ്രായാധിക്യത്തിന്റെ അസുഖങ്ങൾ അലട്ടിയിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ വെച്ച് നടത്തും.

shortlink

Related Articles

Post Your Comments


Back to top button