CinemaGeneralLatest NewsMollywoodNEWS

‘ഞങ്ങളിങ്ങനാണ് ഇഷ്ടമുള്ളത് ധരിക്കും, ഇഷ്ടംപോലെ ജീവിക്കും’:റിമയ്ക്ക് പിന്തുണയുമായി മിനി സ്കർട്ട് അണിഞ്ഞ് രഞ്ജിനി ഹരിദാസ്

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടി റിമ കല്ലിങ്കലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രഞ്ജിനി ഹരിദാസ്. ‘എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ ശ്രമിക്കുന്നത് കാണുമ്പോൾ, നമ്മൾ’ എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. റിമ അണിഞ്ഞ മിനി സ്കർട്ട് ആയിരുന്നു പ്രബുദ്ധ മലയാളികളുടെ പ്രശ്നമെങ്കിൽ, അങ്ങനെയുള്ള മിനി സ്കർട്ട് തന്നെ അണിഞ്ഞുള്ള ചിത്രമാണ് രഞ്ജിനിയും പങ്കുവെച്ചിരിക്കുന്നത്,

Also Read:മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ റിലീസിനൊരുങ്ങുന്നു

റിമയ്ക്ക് നേരെ വന്ന അധിക്ഷേപ കമന്റുകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ, അത്തരം പ്രതികരണങ്ങളെ താൻ കണക്കാക്കുന്നില്ലെന്നും, തനിക്ക് തോന്നുന്നത് താന്‍ ചെയ്യും, എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്നാണ് കരുതുന്നതെന്നുമായിരുന്നു വിഷയത്തോട് റിമ പ്രതികരിച്ചത്. കൊച്ചിയിൽ നടന്ന ആർ.ഐ.എഫ്. എഫ്.കെ വേദിയിൽ റിമ കല്ലിങ്കൽ മിനി സ്കർട്ട് അണിഞ്ഞ് എത്തിയതായിരുന്നു സൈബർ ആങ്ങളമാരുടെ പ്രശ്നം.

‘വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’, ‘ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പറയാൻ വന്നപ്പോൾ ധരിച്ച വസ്ത്രം കണ്ടോ?’ എന്നിങ്ങനെയായിരുന്നു വിമർശന കമന്റുകൾ. കമന്റുകൾക്കുള്ള താരത്തിന്റെ മറുപടി ഇങ്ങനെ, ‘ഇതിനൊന്നും മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല. ഞാന്‍ അവരെ ചെറുതായി കാണുകയല്ല, ഇന്നത്തെ കുട്ടികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഇത്തരം നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും എനിക്ക് സമയമില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം പ്രതികരണങ്ങളില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്’.

shortlink

Related Articles

Post Your Comments


Back to top button