GeneralLatest NewsMollywoodNEWS

ഇറക്കം കുറഞ്ഞ വസ്ത്രത്തിൽ സ്ത്രീകളെ കണ്ടാൽ വികാരം വ്രണപ്പെടുന്ന ആണത്ത മനോരോഗമുള്ളവരെക്കുറിച്ചു രശ്മി ആർ നായർ

ഒരു തെറി തിരികെ പറയാനുള്ള പരിഗണന പോലും അവറ്റകൾ അർഹിക്കുന്നില്ല

സമകാലിക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ പങ്കുവയ്ക്കുന്ന താരമാണ് രശ്മി ആർ നായർ. കഴിഞ്ഞ ദിവസം റിമ കല്ലിങ്കലിന്റെ വസ്ത്ര ധാരണത്തിനു നേരെ വിമർശനം ഉയർന്നിരുന്നു. മിനി സ്കർട്ടിലോ മറ്റേതെങ്കിലും ഇറക്കം കുറഞ്ഞ വസ്ത്രത്തിലോ സ്ത്രീകളെ കണ്ടാൽ വികാരം വ്രണപ്പെടുന്നതോ സോഷ്യൽ മീഡിയയിൽ പോയി തെറി പറയുന്നതോ ആയ ആണത്ത മനോരോഗമുള്ള സുഹൃത്തുക്കൾ എനിക്ക് സോഷ്യൽ മീഡിയയിലും അതിനു പുറത്തുള്ള ജീവിതത്തിലും ഇല്ലെന്ന് രശ്മി ആർ നായർ. അങ്ങനെയുള്ളവർ ഒരു തെറി തിരികെ പറയാനുള്ള പരിഗണന പോലും അർഹിക്കുന്നില്ലെന്നും രശ്മി ആർ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

read also: രണ്ട് കുട്ടികളുടെ അമ്മയല്ലേ മാന്യമായ വസ്ത്രം ധരിക്കൂവെന്ന് അനസൂയയോട് വിമർശകർ: മറുപടിയുമായി താരം

രശ്മിയുടെ കുറിപ്പ്

മിനി സ്കർട്ടിലോ മറ്റേതെങ്കിലും ഇറക്കം കുറഞ്ഞ വസ്ത്രത്തിലോ സ്ത്രീകളെ കണ്ടാൽ വികാരം വ്രണപ്പെടുന്നതോ സോഷ്യൽ മീഡിയയിൽ പോയി തെറി പറയുന്നതോ ആയ ആണത്ത മനോരോഗമുള്ള സുഹൃത്തുക്കൾ എനിക്ക് സോഷ്യൽ മീഡിയയിലും ഇല്ല അതിനു പുറത്തുള്ള ജീവിതത്തിലും ഇല്ല ഇനി അഥവാ ഏതെങ്കിലും ഹാർപിക് കൃമി ഉണ്ടെങ്കിലും ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുന്ന നിമിഷം വരയെ അയാൾ അവിടെ ഉണ്ടാകൂ . അത് ഞാൻ ബോധപൂർവം വർഷങ്ങൾ നീണ്ട ഒഴിവാക്കലുകളിൽ കൂടി ഉണ്ടാക്കി എടുത്ത എന്റെ സോഷ്യൽ സർക്കിൾ ആണ് . എനിക്ക് സ്ത്രീകളോട് ഇത്രേ പറയാനുള്ളൂ നിങ്ങളുടെ ആൺമക്കളെ മര്യാദയ്ക്ക് വളർത്തുക മറ്റുള്ള മരപ്പാഴുക്കളെ അവഗണിക്കുക കൺവെട്ടത്തു വരാൻ അനുവദിക്കാതിരിക്കുക ഒരു തെറി തിരികെ പറയാനുള്ള പരിഗണന പോലും അവറ്റകൾ അർഹിക്കുന്നില്ല . നമുക്ക് സന്തോഷമായിരിക്കാൻ എന്തെല്ലാം കാര്യങ്ങളുണ്ട് .

shortlink

Related Articles

Post Your Comments


Back to top button