വെടിവയ്പ്പില്‍ കൊല്ലപ്പെട്ട റാപ്പ് ഗായകന്റെ മൃതദേഹം നിശാക്ലബ്ബില്‍ ചാരി നിര്‍ത്തി പാട്ടും ഡാന്‍സുമായി ദുഃഖാചരണം നടത്തി ബന്ധുക്കളും സുഹൃത്തുക്കളും. റാപ്പ് ഗായകന് മാര്‍ക്കല്‍ മോറോവിനാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് വ്യത്യസ്തമായ യാത്ര അയപ്പ് നല്‍കിയത്. വാഷ്ങ്ടണ്‍ ഡിസിയിലെ ഒരു ക്ലബ്ബിലാണ് പരിപാടി അരങ്ങേറിയത്.
മാര്‍ക്കലിന്റെ മൃതദേഹം മാനിക്യുന്‍ പോലെ ചാരി നിര്‍ത്തിയ ശേഷം, പാട്ടും ഡാന്‍സുമൊക്കെയായി പാര്‍ട്ടി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദത്തിലായി. കഴിഞ്ഞ മാസമാണ് മാര്‍ക്കല്‍ മോറോ കൊല്ലപ്പെടുന്നത്. അതിനു പിന്നാലെയാണ് മൃതദേഹം നോക്കുകുത്തിയാക്കി നിര്‍ത്തിക്കൊണ്ടുള്ള ദുഃഖാചരണ പാര്‍ട്ടി നടത്തിയത്.
read also: ‘കൂലിവേലക്ക് ഇറങ്ങുമ്പോള്‍ സൗന്ദര്യമോ നിറമോ എന്നെ അലട്ടിയില്ല, വിശപ്പ് മാറണം’: രഞ്ജു രഞ്ജിമാര്‍
വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും മകന് നല്കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നാണ് മാര്‍ക്കല്‍ മോറോവിന്റെ മാതാവ് പ്രാട്രിക് മോറോയുടെ അഭിപ്രായം. ‘ആളുകള്‍ എന്തും പറഞ്ഞോട്ടെ. എന്റെ മകന് നിശാക്ലബിലെ വേദിയില്‍ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ മകന് ഇതിനേക്കാള്‍ നല്ല യാത്രയയപ്പ് നല്കാനില്ല’- പാട്രിക് മോറോ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
Post Your Comments