സമൂഹ മാധ്യമങ്ങളിൽ പലതാരങ്ങളും സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ ബോഡി ഷെയിമിങ്ങ് നേരിടുകയാണ് താരങ്ങൾ. ശരീര സ്ഥിതി, നിറം തുടങ്ങിയ ഘടകങ്ങൾ ചൂണ്ടിക്കാട്ടി അസഭ്യമായ തരത്തിൽ കമന്റുമായി എത്തുന്ന സൈബർവാദികൾക്ക് അപൂർവ്വം ചിലർ മറുപടി നൽകാറുണ്ട്. അത്തരത്തിൽ, തനിക്കെതിരെ വരുന്ന പരിഹാസ കമന്റുകൾക്ക് നടിയും അവതാരകയുമായ അനസൂയ ഭരദ്വാജ് നൽകിയ മറുപടി ശ്രദ്ധനേടുന്നു. ഭീഷ്മപര്‍വ്വത്തിലെ ആലീസ് എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് അനസൂയ.
രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് അനസൂയ ധരിക്കുന്നതെന്നും തെലുങ്ക് സ്ത്രീ സമൂഹത്തിന് അനസൂയ അപമാനമാണെന്നുമായിരുന്നു താരത്തിന്റെ ചിത്രത്തിന് നേരെ വന്ന വിമർശനം.
‘നിങ്ങളുടെ ചിന്താ പ്രക്രിയ മുഴുവന്‍ പുരുഷ സമൂഹത്തിനും നാണക്കേടാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി. എന്നെ നോക്കാന്‍ എനിക്കറിയാം’ എന്നാണ് പരിഹസിച്ച വ്യക്തിക്ക് മറുപടിയായി അനസൂയ കുറിച്ചത്.
‘കുറച്ച് പുരുഷന്മാര്ക്ക് ഇനിയും വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണ്. സ്ത്രീകള്‍ക്ക് അവരുടേതായ താല്‍പ്പര്യങ്ങളും ജീവിതവും ഉണ്ടെന്നും അത് മാനിക്കണമെന്നും പലര്‍ക്കും അറിയില്ല. ഒരു സ്ത്രീയെ അവളുടെ വസ്ത്രം നോക്കി വിലയിരുത്തുന്നത് ഒരിക്കലും അവസാനിക്കാത്ത വിഷയമാണ്. സെലിബ്രിറ്റികളെ ലക്ഷ്യമിടുന്നത് ആളുകള്‍ തുടരുകയാണ്. എല്ലാത്തിനും സെലിബ്രിറ്റികള്‍ വിശദീകരണം നല്‍കണമെന്ന അവസ്ഥയാണുള്ളത്.’ അനസൂയ പറയുന്നു
Post Your Comments