CinemaGeneralLatest NewsMollywoodNEWS

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ റിലീസിനൊരുങ്ങുന്നു

വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ് സെൻ ഒരുക്കുന്ന ‘മേരി ആവാസ് സുനോ’ റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് പതിമൂന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിൽ, ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക.

Also Read:ഇന്ദ്രൻസും സുരഭി ലക്ഷ്മിയും ഒന്നിക്കുന്ന ‘പൊരിവെയിലി’ന്റെ ട്രെയിലർ പുറത്ത്

ജോണി ആൻ്റണി, സുധീർ കരമന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ. ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ‘കാറ്റത്തൊരു മൺകൂട്….കൂട്ടിന്നൊരു വെൺപ്രാവ്’ എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷം, പുറത്തിറങ്ങിയ ‘ഈറൻ നിലാ…’ എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.

എഡിറ്റർ ബിജിത് ബാലയാണ്. സംഗീതം എം ജയചന്ദ്രൻ, വരികൾ ബി കെ ഹരി നാരായണൻ, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്. പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, ഡയറക്ടേഴ്സ് അസിസ്റ്റന്‍റ് – എം.കുഞ്ഞാപ്പ.

shortlink

Related Articles

Post Your Comments


Back to top button